പ്രവാചക നിന്ദ കേസില്‍ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് 2018 ല്‍ വിധിച്ച വധശിക്ഷ ശരിവെച്ച് പാകിസ്താന്‍ കോടതി. ഖൈസര്‍ അയൂബ്, അമൂന്‍ അയുബ് എന്നീ സഹോദരങ്ങള്‍ 2011 ല്‍ ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് കേസിനാധാരം. പോസ്റ്റില്‍ പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് മുഹമ്മദ് സയീദ് എന്നയാള്‍ പരാതി നല്‍കി. തുടര്‍ന്ന് 2018 ല്‍ ഇരുവര്‍ക്കും സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ആ വിധിയാണ് ഇപ്പോള്‍ പാകിസ്താന്‍ കോടതി ശരിവച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ മുഹമ്മദ് സയീദ് നല്‍കിയ പരാതി വ്യാജമാണെന്നും 2011 ല്‍ ഖൈസര്‍ അയുബ് ജോലി ചെയ്യുന്ന സ്ഥലത്ത് സഹപ്രവര്‍ത്തകനുമായി തര്‍ക്കം ഉണ്ടായെന്നും ആ വൈരാഗ്യത്തില്‍ ഇയാള്‍ അയൂബിനും സഹോദരനുമെതിരെ പ്രവാചക നിന്ദ കേസ് കൊടുക്കുകയായിരുന്നെന്നുമാണ് പ്രതികള്‍ക്ക് നിയമ സഹായം നല്‍കുന്ന സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍സ് ആന്റ് സെറ്റില്‍മെന്റ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും പാകിസ്താന്‍ വിട്ടിരുന്നു. ആദ്യം സിംഗപ്പൂരിലേക്കും പിന്നീട് തായ്‌ലന്റിലേക്കും ഇവര്‍ പോയതി. എന്നാല്‍ രണ്ടു സഥലത്തും ഇവര്‍ക്ക് താമസിക്കാനുള്ള അനുമതി നീട്ടിക്കിട്ടിയില്ല. ഒടുവില്‍ 2012 ല്‍ ഇവര്‍ പാകിസ്താനിലേക്ക് തിരിച്ചു വന്നതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരു സഹോദരങ്ങളും വിവാഹിതരാണ്. ഖൈസര്‍ അയൂബിന് മൂന്ന് കുട്ടികളുണ്ട്.