ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പൊലീസിൽ ചേരാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അതിനിപ്പോൾ സുവർണാവസരം. ഇംഗ്ലണ്ടിലും വെയിൽസിലും 38 പോലീസ് സേനകൾ നിലവിൽ റിക്രൂട്ട് ചെയ്യുന്നുണ്ട്. നിങ്ങളുടെ അടുത്ത് റിക്രൂട്ട് ചെയ്യുന്ന സേനകൾക്കായി പോസ്റ്റ് കോഡ് ഉപയോഗിച്ചോ എൻട്രി പ്രോഗ്രാം ഉപയോഗിച്ചോ തിരയാവുന്നതാണ്. നിങ്ങളുടെ ജോലിയും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച്, ഒരു പോലീസ് ഓഫീസർ ആകുന്നതിന് നിരവധി വ്യത്യസ്ത എൻട്രി റൂട്ടുകളുണ്ട്.
ഡിഗ്രി ഇല്ലെങ്കിൽ അപ്രന്റീസ്ഷിപ്പ് ആയി അപേക്ഷിക്കാം. മുൻപ് ഉദ്യോഗസ്ഥൻ ആയിരുന്നെങ്കിൽ റീജോയിനർ ആയും ബിരുദധാരിയാണെങ്കിൽ ഡീറ്റെക്റ്റീവ് എൻട്രി വഴിയും അപേക്ഷിക്കാം. ഇതിനായി ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പോസ്റ്റ്‌കോഡ് ഉപയോഗിച്ച് തിരയുക.
https://www.joiningthepolice.co.uk/
ഒരു പോലീസ് ഓഫീസർ ആകുന്നത് വ്യക്തിപരമായും തൊഴിൽപരമായുമുള്ള വികസനത്തിന് കാരണമാകും. പോലീസ് സേവനം എല്ലാവരെയും ഉൾക്കൊള്ളുന്നതും വൈവിധ്യപൂർണ്ണവുമാകേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് എല്ലാ പശ്ചാത്തലത്തിലും പ്രായത്തിലും വംശത്തിലും വിശ്വാസത്തിലും കഴിവിലും ലിംഗഭേദത്തിലുമുള്ള ആളുകൾ പോലീസിൽ ചേരുന്നതിന് അപേക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പൊലീസ് പറയുന്നു.
Leave a Reply