ഹിന്ദി സീരിയൽ താരം വൈശാലി ടക്കറിന്റെ മരണത്തിൽ അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്‌ലാനിയെ അറസ്റ്റ് ചെയ്തു. നടിയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യ ദിഷയ്ക്കും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഐപിസി 306 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ പേരിൽ ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. ഇൻഡോറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലാകുന്നത്.

‘പ്രതി അയൽവാസിയായതിനാൽ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു, രക്ഷപ്പെടാൻ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്ക് ടീമിനെ അയച്ചു, ഞങ്ങൾ പാരിതോഷികം പോലും പ്രഖ്യാപിച്ചു. ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്’ ഇൻഡോർ പൊലീസ് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മിശ്ര കൂട്ടിച്ചേർത്തു. വൈശാലിയുടെ വിവാഹ ആലോചനകൾ അറിഞ്ഞത് മുതൽ രാഹുൽ നവ്‌ലാനി ശല്യം ചെയ്യുകയായിരുന്നുവെന്ന് താരത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. നടിയുടെയും നവ്‌ലാനിയുടെയും പിതാക്കന്മാർ ബിസിനസ്സ് പങ്കാളികളാണെന്നും അവർക്ക് പരസ്പരം വളരെക്കാലമായി അറിയാമെന്നും പൊലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒക്ടോബർ 16നായിരുന്നു വൈശാലി ടക്കറിനെ ഇൻഡോറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നടിയുടെ വീട്ടിൽ നിന്നും ഒരു കത്തും പൊലീസ് കണ്ടെത്തിയിരുന്നു. താരത്തിന്റേത് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. താരത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുൻ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയുന്നുണ്ടെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ മോത്തി ഉർ റഹ്മാൻ അറിയിച്ചിരുന്നു.