90കളിലെ മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുമ ജയറാം. ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും ശ്രദ്ധിക്കപ്പെടുന്ന തന്നെയായിരുന്നു അവയിൽ ഏറെയും. 2018 ലാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടക്കുന്നത്. സുമയുടെ വിവാഹത്തിനു ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. അടുത്തിടെയാണ് ഇരട്ട കണ്മണികൾ ഇവരുടെ ജീവിതത്തിലേക്കെത്തിയത്. രണ്ട് ആൺകുട്ടികളാണ് സുമയ്ക്കും ലല്ലുവിനും ജനിച്ചത്. ആൻ്റണി ഫിലിപ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അച്ഛൻ പാലാത്ര തങ്കച്ചൻ മരിച്ചതിൻ്റെ പതിനാറാം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതെന്നും വലിയ സന്തോഷമാണെന്നും സുമ പറഞ്ഞിരുന്നു.
സുമയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്, ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു സുമ ജയറാം സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്ന് സുമ ജയറാം വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്. എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു…. ആശംസിക്കുന്നു’വെന്നാണ് ആരാധകർ സുമയുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കുറിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കൾക്കൊപ്പം യാത്രകളിലും അവധി ആഘോഷത്തിലും മറ്റുമായിരുന്നു സുമ ജയറാം.
പ്രായം കൂടിയത് കൊണ്ട് ഗർഭിണിയായിരുന്നപ്പോൾ തനിക്ക് ആശങ്കകൾ ഉണ്ടായിരുന്നതായി ഒരു അഭിമുഖത്തിൽ സുമ പറഞ്ഞിരുന്നു. ആണോ പെണ്ണോ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണേ എന്നായിരുന്നു പ്രാർഥന. ഒടുവിൽ മിടുക്കന്മാരായ രണ്ട് ആൺകുട്ടികളെ തന്നെ കിട്ടി. വല്യപ്പന്മാരുടെ പേരുകൾ ചേർത്താണ് മക്കൾക്ക് ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നീ പേരുകളിട്ടത്.
Leave a Reply