ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ദിവസങ്ങളായി നീണ്ടുനിൽക്കുന്ന കനത്ത മഴ മൂലം ബ്രിട്ടന്റെ പല ഭാഗങ്ങളും പ്രളയ ഭീഷണി നേരിടുകയാണ്. നോർത്തേൺ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ കനത്ത ജാഗ്രത നിർദ്ദേശം അധികൃതർ നൽകി കഴിഞ്ഞു. യോർക്ക്ഷെയർ, വടക്ക് കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കോട്ട്ലൻഡിൽ ഇനിയും തുടർന്നും കനത്ത മഴയുണ്ടാകാമെന്നതിനാൽ ആമ്പർ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 100 മില്ലിമീറ്റർ മഴ വരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

തീരപ്രദേശങ്ങളിൽ കനത്ത കാറ്റും തിരയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മെറ്റിയോറോളോജിക്കൽ ഓഫീസ് ഉദ്യോഗസ്ഥനായ ടോം മോർഗൻ വ്യക്തമാക്കി. കാലാവസ്ഥ ഇത്രയും മോശമായതിനാൽ തന്നെ യാത്രാസൗകര്യങ്ങളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥാ പ്രവചനം കാരണം ക്രിസ്മസ് ട്രീ ലൈറ്റ് സ്വിച്ച്-ഓൺ ഇവന്റ് റദ്ദാക്കിയ അബർഡീൻ സിറ്റി കൗൺസിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോട് പ്രളയത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു കഴിഞ്ഞു.


കനത്ത മഴ യോർക്ക്ഷെയറിന്റെ ചില ഭാഗങ്ങളിൽ റെയിൽവെ ലൈൻ വെള്ളത്തിനടിയിലായതിനാൽ പോണ്ടെഫ്രാക്റ്റ് മോൺഖില്ലിനും വേക്ക്ഫീൽഡ് കിർക്ക്‌ഗേറ്റിനും ഇടയിലുള്ള റൂട്ടുകളും ഹാരോഗേറ്റിനും ലീഡ്‌സിനും ഇടയിലുള്ള റൂട്ടുകൾ തടസ്സപ്പെട്ടു. നവംബർ മാസത്തിന്റെ ആദ്യ പകുതിയിൽ തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലുടനീളം ശരാശരിയുടെ ഇരട്ടിയിലധികം മഴ ലഭിച്ചതും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചില സ്ഥലങ്ങളിൽ 50 മില്ലിമീറ്ററിൽ അധിക മഴ പെയ്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ജനങ്ങളെല്ലാവരും തന്നെ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്.