ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അകാലത്തിൽ വിടവാങ്ങിയ നിമ്യ മാത്യൂവിന് ഇന്ന് യുകെ മലയാളികൾ അന്ത്യയാത്രാമൊഴിയേകും.
ലിറ്റിൽ കോമൺ സെൻറ് തോമസ് മൂർ മിഷൻ അംഗമായ നിമ്യ മാത്യൂസിന്റെ പൊതുദർശന ശുശ്രൂഷകൾ ഇന്ന് ലിറ്റിൽ കോമ്മൺ സെൻറ് മാർത്താസ് പള്ളിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെ നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. മിഷൻ ഡയറക്ടർ റെവ.ഫാ. മാത്യു മുളയോലിൽ സഹ കാർമികത്വം വഹിക്കും.
ബെക്സിൽ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്സായി ജോലിചെയ്തു വരികയായിരുന്ന നിമ്യ നാട്ടിൽ എറണാകുളം എടത്തല സ്വദേശിനിയാണ്. മുവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജ്ജും മൂന്നര വയസ്സുകാരനായ ഏക മകനും അടങ്ങുന്നതാണ് നിമ്യയുടെ കുടുംബം.
നേഴ്സായി നിമ്യ മാത്യു യുകെയിൽ എത്തിയിട്ട് ഒരു വർഷം ആകുന്നതിന് മുന്നാണ് മരണം തേടിയെത്തിയത്. കുഴഞ്ഞു വീണതിനെ തുടർന്ന് ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് 34 വയസ്സ് മാത്രം പ്രായമുള്ള നിമ്യ മരണത്തിന് കീഴടങ്ങിയത് .
Leave a Reply