ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് (27) ആണ് മരിച്ചത്.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു ജിജിത്ത്. തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിതാവ് – മുത്തു. മാതാവ് – ദേവി. സഹോദരി – ജിജിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
Leave a Reply