മോഹൻലാൽ നായകനായ രാജ ശിൽപ്പി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ഭാനു പ്രിയ. പിന്നീട് അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ,ഋഷ്യശൃങ്കൻ, രാജ ശില്പി, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ച താരം നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ്. ജയറാം നായകനായ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ ഒരു നർത്തകിയായാണ് ഭാനു പ്രിയ അഭിനയിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ സജീവമായ സമയത്തായിരുന്നു ഭാനു പ്രിയ വിവാഹിതയായത്. 1998ൽ അമേരിക്കയിലെ എഞ്ചിനീയർ ആയ ആദർശ് കൗശലിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇരുവർക്കും അഭിനയ എന്നൊരു മകൾ കൂടിയുണ്ട്.ഭർത്താവിന്റെ മരണശേഷം സിനിമയിൽ നിന്നും നൃത്തത്തിൽനിന്നും മാറി നിൽക്കുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
വളരെ മോശമായ മാനസികാവസ്ഥയിൽ കൂടിയാണ് താരമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നൃത്തതോട് തനിക്ക് താൽപ്പര്യമില്ല അതുകാരണം വീട്ടിൽ പോലും താൻ ഇപ്പോൾ നൃത്തം പരിശീലിക്കാറില്ലെന്ന് ഭാനുപ്രിയ പറയുന്നു. തന്റെ ഓർമ്മ ശക്തി കുറഞ്ഞു. രണ്ട് വർഷത്തോളമായി ഇങ്ങനെ. അതിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഓർക്കേണ്ട പല കാര്യങ്ങളും താൻ മറന്നുപോവുകയാണെന്നും അടുത്തിടെ ചില സിനിമ ഡയലോഗുകൾ പോലും താൻ മറന്നെന്നും താരം പറയുന്നു.











Leave a Reply