ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്കോട്ട്ലാൻഡ് പ്രധാന മന്ത്രി നിക്കോള സ്റ്റർജിയൻ രാജിവെച്ച ഒഴിവിലേയ്ക്ക് മത്സരിക്കാൻ തയാറാണെന്ന സൂചനയുമായി ധനകാര്യ സെക്രട്ടറി കേറ്റ് ഫോർബ്സ് രംഗത്ത്. കഴിഞ്ഞയാഴ്ചയാണ് സ്റ്റർജിയൻ രാജിവെച്ചത്. നിലവിലെ സാഹചര്യത്തിൽ ഫോർബ്സ് പ്രസവാവധിയിലാണ്. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടത് കൊണ്ട് അവധി റദ്ദാക്കി തിരിച്ചുവരാനാണ് നീക്കം. ആരോഗ്യ സെക്രട്ടറി ഹംസ യൂസഫും മുൻ മന്ത്രി ആഷ് റീഗനും ഫോർബ്സിനെ പിന്തുണയ്ക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ സെക്രട്ടറി ആംഗസ് റോബർട്ട്സൺ മത്സരത്തിൽ നിന്ന് സ്വയം ഒഴിവായി.

‘എനിക്ക് വളരെ ചെറിയ രണ്ട് കുട്ടികളാണ് ഉള്ളത്, ഇത്രയും വലിയ ചുമതല ഏറ്റെടുക്കാൻ സമയം ആയിട്ടില്ല’-ആംഗസ് റോബർട്ട്സൺ ട്വീറ്റ് ചെയ്തു. സ്കോട്ട്ലാൻഡിനെ കൂടുതൽ കരുത്തോടെ മുൻപോട്ട് നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് ഫോർബ്സ് പറയുന്നത്. എസ്എൻപിയുടെയും വിശാലമായ യെസ് പ്രസ്ഥാനത്തിന്റെയും മുഴുവൻ കഴിവുകളും പുറത്തെടുക്കേണ്ട സമയമാണിതെന്നും അവർ കൂട്ടിചേർത്തു. ‘രാഷ്ട്രവും, പ്രസ്ഥാനവും ഒരു പ്രധാന വഴിത്തിരിവിലാണ്, ആഴ്ചകൾക്കുള്ളിൽ ഞങ്ങൾ നടക്കുന്ന തിരഞ്ഞെടുപ്പാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്’ ഫോബ്സ് വ്യക്തമാക്കി.
നമ്മുടെ രാഷ്ട്രം സ്വയം നിർണ്ണയാവകാശത്തിലേക്കുള്ള വഴിയിൽ തടസ്സപ്പെടുന്നത് നോക്കി ഇരിക്കാൻ കഴിയില്ലെന്നും, മറ്റ് സമൂഹങ്ങൾക്ക് സമാനമായി പ്രവർത്തിക്കാൻ നമുക്കും കഴിയണമെന്നുമാണ് ഫോബ്സ് അനുയായികൾ പ്രചരണം നടത്തുന്നത്. വോട്ടർമാർക്ക് വിശ്വസിക്കാൻ കഴിയുന്ന, സത്യസന്ധതയും പ്രതിബദ്ധതയും ഉള്ള ഒരാളെയുള്ളൂ അത് ഫോബ്സ് ആണെന്നും അവർ പറയുന്നു. മകൾ നവോമിക്ക് ജന്മം നൽകിയ ശേഷം പ്രസവാവധിയിലായിരുന്ന കേറ്റ് ഫോർബ്സ് വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
	
		

      
      



              
              
              




            
Leave a Reply