ചുംബനപ്പേടിയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ യുവതികളും പെണ്‍കുട്ടികളും. ബീഹാറിലാണ് സംഭവം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ഒളിച്ചിരുന്ന അജ്ഞാതന്‍ കയറിപ്പിടിച്ച് ചുണ്ടുകളില്‍ ചുംബിച്ച ശേഷം കടന്നുകളയുന്ന സംഭവം ദിനംപ്രതി ഉയരുകയാണ്.
നിരവധി പേരാണ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. ബീഹാറിലെ ജാമുയി ജില്ലയിലെ സദര്‍ ഹോസ്പിറ്റലിന് സമീപത്ത് വച്ച് അടുത്തിടെ ഒരു ആരോഗ്യ പ്രവര്‍ത്തകയെ അജ്ഞാതന്‍ ബലമായി ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
മാര്‍ച്ച് 10 നാണ് സംഭവം. എന്നാല്‍ ഇതുവരെയും പ്രതിയെ പിടികൂടാനായില്ല. ആശുപത്രിയുടെ മതില് ചാടിക്കടന്നെത്തുന്ന അജ്ഞാതന്‍ ആരോഗ്യ പ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്നതും, യുവതി നിലവിളിക്കുമ്പോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതുമാണ് വീഡിയോയിലുള്ളത്.
തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.
जमुई सदर अस्पताल में महिला स्वास्थ्य कर्मी को दिनदहाड़े युवक ने ज़बरदस्ती किस किया, CCTV में क़ैद हुई घटना. महिला की शिकायत पर FIR दर्ज, महिला सुरक्षा पर उठाये गम्भीर सवाल. pic.twitter.com/uDC2wZ3cMR
— Utkarsh Singh (@UtkarshSingh_) March 13, 2023
	
		

      
      



              
              
              




            
Leave a Reply