കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ മന്ത്രിമാർ കൂട്ടത്തോടെ പിന്നിലാകുന്ന പ്രവണത ശ്രദ്ധേയമാകുന്നു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തന്നെ പത്തു മന്ത്രിമാർ പിന്നിലായെന്നതാണ് പുറത്തുവരുന്ന വിവരം. വിവിധ മണ്ഡലങ്ങളിലെ ലീഡ് നിലകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു.
തൃത്താലയിൽ എം.ബി. രാജേഷ്, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, ഏറ്റുമാനൂരിൽ വി.എൻ. വാസവൻ, ആറന്മുളയിൽ വീണാ ജോർജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാർ, നേമത്ത് വി. ശിവൻകുട്ടി, കളമശ്ശേരിയിൽ പി. രാജീവ്, കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ.കെ. ശശീന്ദ്രൻ എന്നിവർ ആദ്യഘട്ടത്തിൽ പിന്നിലായതായി പ്രവണതകൾ സൂചിപ്പിക്കുന്നു.
അതേസമയം നിലവിലെ കണക്കുകൾ പ്രകാരം 97 സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. 40 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് നിലനിർത്തുമ്പോൾ എൻഡിഎ മൂന്ന് സീറ്റുകളിൽ മുന്നേറുന്നുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ചിത്രം കൂടുതൽ വ്യക്തമാകുമെന്നാണു വിലയിരുത്തൽ.











Leave a Reply