യു കെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസം വിടപറഞ്ഞ മഞ്ജുഷിൻെറ കുടുംബത്തെ സഹായിക്കാനായിട്ട് മഞ്ജുഷ് കൂടി അംഗമായ വെസ്റ്റ് യോർക്ക്ഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങുന്നു. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു അടുത്തകാലത്ത് മാത്രമാണ് എൻഎച്ച്എസിൽ ജോലിയിൽ പ്രവേശിച്ചത്. മഞ്ജുഷിന്റെ കുടുംബത്തെ ഈ പ്രതിസന്ധിഘട്ടത്തിൽ സഹായിക്കാനായിട്ടാണ് വെയ്ക്ക് ഫീൽഡിലെ മലയാളികളുടെ നേതൃത്വത്തിൽ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിരിക്കുന്നത്.
വെയിക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് മാണി (48) ക്യാൻസർ ബാധിച്ച് ഏപ്രിൽ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത് . മഞ്ജുഷ് ബിന്ദു ദമ്പതികളുടെ രണ്ട് പെൺമക്കളായ ആൻ മേരിയും, അന്നയും യഥാക്രമം എ ലെവലിലും പത്താം ക്ളാസ്സിലുമാണ് പഠിക്കുന്നത്.
രണ്ട് വർഷം മുൻപാണ് തനിക്കു ക്യാൻസർ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ മഞ്ജുഷിൻെറ കുടുംബത്തെ സഹായിക്കാൻ യുകെ മലയാളികൾ ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് വന്നിരിക്കുന്നത്.
പിറവം മഞ്ചാടിയിൽ കുടുംബാംഗമായ മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്കാരം നടത്തുന്നത്. ഈ അവസരത്തിൽ മഞ്ജുഷിന്റെ കുടുംബത്തിന് കൈത്താങ്ങാകാൻ നമുക്കും അണിചേരാം.
നിങ്ങളുടെ സംഭാവനകൾ നൽകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.justgiving.com/crowdfunding/thomas-paradiyiljose-2?utm_term=6395km9Db
	
		

      
      



              
              
              




            
Leave a Reply