ജോസ്‌ന സാബു സെബാസ്റ്റ്യൻ

പത്തു പന്ത്രണ്ടു വർഷം കൂടെ കൊണ്ട് നടന്നിട്ട് ഒരു സുപ്രഭാതത്തിൽ എടുത്തു കളയുന്നതിനോട് എന്താണ് അഭിപ്രായം എന്ന് ചോദിച്ച കൂട്ടുകാരനോട് …..

ഒരുകാലത്തു നിങ്ങൾക്ക് ഏറ്റവും അത്ഭുതകരമായ വ്യക്തിയാണെന്ന് തോന്നിയ സ്വീറ്റ്ഹാർട്ട് പെട്ടെന്നൊരു ദിവസം വിരൂപനായി/ വിരൂപയായി തോന്നുന്നുവെങ്കിലത് പരസ്പരം ഒരാളുടെ വളർച്ചയെ,മാറ്റത്തിനെ അംഗീകരിക്കാൻ തയ്യാറല്ല എന്നത് തന്നെ കാരണം. വ്യത്യസ്തതയെ അംഗീകരിക്കാത്ത മനസ്‌ പക്വമല്ല .

മേല്പറഞ്ഞ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അത് പൂർണമാകില്ല . അതിനാൽ വളരെ ബേസിക്കിലിൽ നിന്ന് തുടങ്ങാം . നമ്മളെ നമ്മുടെ ‘അമ്മ പ്രസവിച്ച അന്ന് മുതലിന്ന് വരെ നമ്മൾ എന്ന് പറയുന്ന സംഭവം മുഴുവൻ മെമ്മറിയുടെ ഒരു പാക്കേജ് മാത്രമാണ് . കാരണം നമ്മുടെ ശരീരം അങ്ങനെയാണ്
അത് വഹിക്കുന്ന ജനിതക മെമ്മറിയിലൂടെ അമ്മയുടെ മൂക്കിന്റെയും അപ്പന്റെ കണ്ണിന്റെയുമെല്ലാം ഒരു ഓർമ്മ നമ്മുടെ ശരീരത്തിൽ എന്നും നിലനിൽക്കുന്നു .

നമ്മുടെ മനസും ഏതാണ്ടൊക്കെ അങ്ങനെതന്നെ . നമ്മൾ കണ്ടിട്ടുള്ളവരുടെയും കേട്ടിട്ടുള്ളവരുടെയും ഒക്കെ ഒരു ഓർമ്മ മരിക്കുവോളം നമ്മുടെ മനസ്സിൽ മാറാതെ നിലനിൽക്കുന്നു .

ഒരുദാഹരണം പറയുകയാണെങ്കിൽ ഫേസ്ബുക്ക് , കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത എത്രയോ പേരുടെ പേരുകളും അപ്ഡേറ്റുകളും , കൂട്ടായി ഇരുന്നവരുടെയും പിണങ്ങി പോയവരുടേയുമൊക്കെ പേരുകൾ നമ്മുടെ മനസ്സിൽ ഉണ്ട് . അതായത് നമ്മൾ ആകെ മൊത്തം പലവിധ മെമ്മറികളുടെ ഒരു വലിയ കൂമ്പാരമാണ്.

അതായത് നമ്മൾ കാണുന്നതിലൂടെയും കേൾക്കുന്നതിലൂടെയും ഓർമ്മിക്കുന്നതിലൂടെയും
മണം, രുചി, സ്പർശനം വ്യത്യസ്ത രീതികളിൽ അത് നമ്മൾ ശേഖരിക്കുന്നു . അതിൽ പ്രത്യേകിച്ച് നമ്മുടെ സ്പർശനമെമ്മറി അതാണേറ്റവും ആഴമുള്ളത് .

അങ്ങനെയിരിക്കെ നമ്മുടെ ‘അമ്മ,അപ്പൻ ,ഇണ ഇവരെല്ലാം നമ്മളെ മാനസികമായും ശാരീരികമായും വളരെ ആഴത്തിൽ സ്പർശിച്ചു കടന്നുപോകുന്നവരാണ് . അതിനാൽ തന്നെ, എന്തുതന്നെ ആയാലും ഒരു ചെറിയ കാലത്തേക്കായാലും നിങ്ങളുടെ എല്ലാമായിരുന്ന ഒരാളെ എടുക്കാൻ പറ്റാത്ത ഒരു ഭാരമായി സ്വമേധയാ മാറ്റി വച്ചാലും ആ ഓർമ്മ നിർബന്ധപൂർവ്വം നമ്മളോട് പറ്റിനിൽക്കുന്നു. വിവാഹമോചനം എന്ന ഓർമ്മയെ എത്രയേറെ കൊട്ടിഘോഷിക്കാൻ/ പാടെ കീറിമുറിക്കാൻ ശ്രമിച്ചാലും വിവിധ കാരണങ്ങളാൽ അത് അത്ര എളുപ്പമായിരിക്കില്ല. കാരണം ഭാഗമായതിനെ കീറിമാറ്റുമ്പോൾ ഉള്ളിൽ അതൊരു വേദന തന്നെയാണ് .

കാരണം നാളേറെ രണ്ടുപേർ അവരുടെ വികാരം,ശരീരം, സംവേദനങ്ങൾ ഒക്കെ പങ്കുവച്ചതിന് ശേഷം,കീറിമുറിക്കുമ്പോൾ ഏതാണ്ട് സ്വയം കീറുന്നത് പോലെയാണ് . കാരണം രണ്ട് ഓർമ്മകൾ പലതിലും ലയിച്ചു മെമ്മറിയുടെ ഒരു കെട്ടായി നിലനിൽക്കുന്നു .

ഇനി ഇങ്ങനൊന്നുമല്ല എന്ന് നിങ്ങൾ അക്കമിട്ടു പറഞ്ഞാലും നിങ്ങളുടെ മരണം സംഭവിക്കുമ്പോൾ , നിങ്ങളുടെ ജീവിതപങ്കാളിയെക്കുറിച്ചുള്ള ഓർമ്മ ഓരോ കോശത്തിലൂടെയും കടന്നു പോകും . ഇത് സത്യമാണെന്നത് മനസിലാക്കാൻ ധാരാളം near-death experiences വായിക്കാൻ അവൈലബിളാണ് .ഞാൻ ഈ പറയുന്നത് നിങ്ങളുടെ വൈകാരിക, മാനസിക, ഓർമ്മയെ കുറിച്ചല്ല ഇത് വളരെ ശാരീരികമായ ഒരു പ്രക്രിയയായുള്ള മെമ്മറിയായി നിലനിൽക്കും .

കാരണം ശരീരത്തെ സംബന്ധിച്ചു (മനസിനെ സംബന്ധിച്ചല്ലട്ടോ ) വിവാഹമോചനം സ്വമേധയാ ഉള്ള മരണമാണ്. നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായി മാറിയ കൈയ്യോ കാലോ വെട്ടിമാറ്റാൻ ശ്രമിക്കുന്നതുപോലെ നിങ്ങളുടെ ഭാഗമായ ഒന്നിനെ നിങ്ങൾതന്നെ വെട്ടിമാറ്റാൻ അല്ലെങ്കിൽ തലയോ കൊല്ലാൻ സ്വയമേ തീരുമാനിച്ചു.

കാരണം ഫിസിക്കൽ മെമ്മറി, കൂടാതെ ശരീരത്തിന് ബാലൻസ് ഇല്ല. മനസ്സിന് ചിലപ്പോൾ തീരുമാനിക്കാനും മറക്കാനുമൊക്കെ കഴിയും പക്ഷേ ശരീരത്തിന് അങ്ങനെ കഴിയില്ല. ശരീരം കൂടുതൽ ആശയക്കുഴപ്പത്തിലാകുന്നു.

ചുരുക്കം ചിലരെങ്കിലും ചിന്തിക്കുന്നത് ഒരു ബന്ധം ഒഴിവാക്കി ഉടനടി മറ്റൊന്നിലേക്ക് പ്രേവേശിക്കുമ്പോൾ ജീവിതം സുന്ദരമാകുമെന്നാണ് . പക്ഷെ നിങ്ങൾ നിങ്ങൾക്ക് തന്നെ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കി വെക്കുകയാണ് . കാരണം പഴയ ഒർമ്മയിൽനിന്ന് അകലാൻ ബോഡിക്ക് നല്ല സമയം വേണം. മനസിനായാലും ബോഡിക്ക് അതത്ര എളുപ്പമല്ല . മാത്രവുമല്ല ആ ബന്ധത്തിൽ നിങ്ങൾക്ക് ഒരു കുട്ടികൂടെയുണ്ടെങ്കിൽ നിങ്ങൾ ഏകദേശം ഒരു ഇരുപത് വർഷത്തെ പ്രൊജക്റ്റിൽ ഏർപ്പെട്ടുകഴിഞ്ഞു എന്ന് സാരം . ആ ഒരു കമ്മിറ്റ്മെന്റിന് തയ്യാറല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെക്കൂടി അതിലൊരു ഭാഗമാക്കാൻ തുനിയരുത് .

(സാധാരണത്തേതു പോലെ തന്നെ ഈ എഴുത്തിലൂടെ ഡിവേഴ്സ് നല്ലതല്ലന്നോ
ത്യാഗം സഹിച്ചു കൂടെ ജീവിച്ചു തീർക്കണമെന്നോ അല്ല പറഞ്ഞത് .മറിച്ചു ഒരു ബ്രെക്കപ്പ് മൂലം മനുഷ്യ ജീവിതത്തിൽ വരുത്താവുന്ന ചില സത്യങ്ങൾ മാത്രമാണ് പറഞ്ഞു വെക്കുന്നത് )