മലയാളി യുവാവ് യുഎസിലെ ഫിലഡല്‍ഫിയയില്‍ വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ്(21) മരിച്ചത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്മെന്റിലേക്കു തിരികെ വരുമ്പോഴാണ് അ‍‍ജ്ഞാതനായ യുവാവ് നിറയൊഴിച്ചത്.

ജൂ‍ഡിന്റെ അമ്മ ആശയുടെ വീട് കൊട്ടാരക്കര കിഴക്കേത്തെരുവിലാണ്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍ നിന്നു ജോലി കഴിഞ്ഞു മടങ്ങവേയായിരുന്നു ആക്രമണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. വർഷങ്ങൾക്കു മുന്‍പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് ജൂഡിന്റേത്. സംസ്കാരം പിന്നീട് ഫിലഡല്‍ഫിയയില്‍.