ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ഓണം ഉപ്പേരിയുടെ കാലം. പലതരം ഉപ്പേരികൾ. വെളിച്ചെണ്ണയിൽ മുറുക്ക്, കുഴലപ്പം, കളിയടക്ക, ഒറോട്ടി, പക്കാവട എന്നിങ്ങനെ വറുത്ത മറ്റു പലഹാരങ്ങൾ കൊണ്ട് സമൃദ്ധമായ ഓണം എന്നും നമുക്ക് പുത്തൻ അനുഭവം നൽകുന്നു.

ഉപ്പേരി, നേന്ത്രക്കായ കൊണ്ട് ഉള്ളത് ആണ് പ്രശസ്തം. പാളയൻ കോടൻ രസകദളി എന്നിവയും ഉപ്പേരിക്ക് എടുക്കാറുണ്ട്. ചക്ക ഉപ്പേരിയും ചില കാലത്ത് ഉണ്ടാകും. നേന്ത്രക്കായ ഏറെ പോഷക സമൃദ്ധവും ആരോഗ്യ രക്ഷാകരവുമായ ഗുണങ്ങൾ ഉള്ള ഫലം ആകുന്നു. പോഷകാഹാര ഗവേഷകർ എത്തക്കായ് അഥവാ നേന്ത്രക്കായ് ആരോഗ്യകരമായ ധാരാളം ഗുണങ്ങൾ ഉള്ളത് എന്നാണ് വിലയിരുത്തൽ നടത്തിയിട്ടുള്ളത്.
ഫിനോളിക്ക് സംയുക്തങ്ങൾ ഏറെ ഉള്ള പച്ച ഏത്തക്കായ് ക്യാൻസർ ഹൃദയതകരാറുകൾ ഇൻഫ്ളമേഷൻ എന്നിവ തടയാൻ ഇടയാക്കുന്നു. പ്രോബയോട്ടിക് ഗുണങ്ങൾ ഉള്ളതിനാൽ നല്ല ബാക്ടീരിയകളുടെ ഉത്പാദനത്തിന് സഹായിക്കും. ആഹാര ദഹനം മെച്ചമാക്കും.

പൊട്ടാസിയം റെസിസ്റ്റന്റ് സ്റ്റാർച്ച് എന്നിവ പച്ചക്കായിലാണ് ഉള്ളത് രക്തത്തിൽ ഉള്ള പഞ്ചസാരയുടെ അളവും രക്ത സമ്മർദവും നിയന്ത്രിക്കും.പച്ചക്കായിലെ പെക്റ്റിനും സ്റ്റാർച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കാരണമാകുന്നത് ഇതിന്റെ ഗ്‌ളൈസിമിക് ഇന്ടെക്സ് കുറവായതിനാലാണ്. ഇതിൽ ഉള്ള ആന്റിഒക്സിഡന്റ്റുകൾ ഫ്രീ റേഡിക്കൽസ് മൂലമുള്ള ഓക്സീകരണ സമ്മർദത്തിൽ നിന്ന് സംരക്ഷണം നൽകും.

വിറ്റാമിൻ സി ബിറ്റാകരൊറ്റിൻ മറ്റു ഫയ്റ്റോ ന്യൂട്രിയന്റ്സ് എന്നിവയും പച്ച എത്തക്കായ് മലയാളിയുടെ പ്രിയ ഭക്ഷണത്തിൽ നിറ സാന്നിധ്യം ആക്കാനിടയാക്കി.

വിശപ്പ് നിയന്ത്രിക്കുന്ന റെസിസ്റ്റന്റ് സ്റ്റാർച്ച് പെക്റ്റിൻ ഫൈബറും ഏറെ ഉള്ളതിനാൽ കഴിച്ചു, ഏറെ നേരം വയർ നിറഞ്ഞത് പോലെ അനുഭവപ്പെടുന്നത് അമിത കാലറി കഴിക്കാതെ ശരീര ഭാരം കുറക്കാനും സഹായിക്കും. നേന്ത്രപ്പഴം വിറ്റാമിൻ സി ഏറെ ഉള്ളതാകയാൽ രോഗ പ്രതിരോധ വ്യവസ്ഥ മികവുള്ളതാകും. ഇരുമ്പിന്റെ ആഗീരണം സുഗമമാക്കുകയും, ആന്റി ഒക്സിഡന്റ് സാന്നിധ്യം ഫ്രീ റാഡിക്കൽസ് മൂലമുള്ള ഉപദ്രവങ്ങൾ കുറക്കാൻ സഹായിക്കും. വിറ്റാമിൻ ബി 6, പൊട്ടാസിയം മഗ്‌നീഷ്യം ഫോസ്ഫറസ് നാരുകൾ എന്നിവയുള്ളത് പ്രമേഹം ഉള്ളവർക്കും ഗുണകരമാകും. മലബന്ധം തടയുവാനും ദഹനം മെച്ചപ്പെടുത്തുവാനും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും നേന്ത്രക്കായ സഹായിക്കുന്നു.പച്ച എത്തക്കായ് ആണ് താരതമ്യേന പ്രമേഹ രോഗമുള്ളവർക്ക് നന്ന്. ദഹന സമയം ഏറെ ഉള്ളതിനാൽ രാവിലെയും വൈകുന്നേരവും കഴിക്കാൻ ശ്രദ്ധിക്കുക. രാത്രിയിൽ ഒഴുവാക്കുക ആണ് വേണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എത്തക്കായ് മെഴുക്കുപുരട്ടി, കായ് തോരൻ, കുരുമുളക് കുടംപുളി ഇട്ട് കറി, അവിയൽ, കായ് ഇട്ട് പുളിശ്ശേരി ഒക്കെ മലയാളിയുടെ ഇഷ്ട വിഭവങ്ങൾ ആകുന്നു. ഓണക്കാലം നേന്ത്രക്കായുടെ കാലം.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154