ലണ്ടൻ :യൂറോപ്പിലാകമാനം ഉള്ള മാർത്തോമാ സഭാവിശ്വാസികളുടെ 2023ലെ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 11 ന് രാവിലെ 10 മണി ഭദ്രാസന അദ്ധ്യക്ഷൻ ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ വിശുദ്ധ കുർബാനയോട് അനുബന്ധിച്ച് ആരംഭിക്കുന്നതായിരിക്കും ഈ വർഷത്തെ മാർത്തോമാ സഭ കുടുംബ സംഗമം. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ആഗ്ലിക്കൻ സഭയുടെ ലെസ്റ്റർ ബിഷപ്പ് റവ.സജു മുതലാളി മുഖ്യ അതിഥി ആയിരിക്കും.ഇതോടൊപ്പം സ്ഥലം മാറിപ്പോകുന്ന ഭദ്രാസന എപ്പിസ്കോപ്പയ്ക്ക് യാത്ര അയപ്പ് സമ്മേളനവും,സഭയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങും നടക്കും.

ഉച്ചഭക്ഷണത്തിനുശേഷം,സഭയിലെ വിവിധ സംഘടനാഗങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.റ്റാംവർത്തിലുള്ള കോട്ടൻഗ്രീൻ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ചാണ് വിപുലമായ ഈ സമ്മേളനം നടക്കുന്നത് . ഇത് സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മീഡിയ കമ്മിറ്റി ചെയർമാൻ റവ. സോജു എം തോമസ് അറിയിച്ചു











Leave a Reply