ആ​ല​പ്പു​ഴ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​രു​ത്തി. പു​ന്ന​പ്ര​യി​ലെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ നി​ന്നു​മാ​ണ് രോ​ഗി​യെ ബൈ​ക്കി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

പി​പി​ഇ കി​റ്റ് ധ​രി​ച്ച ര​ണ്ടു​പേ​ർ​ക്ക് ന​ടു​വി​ലാ​യാ​ണ് ഇ​യാ​ളെ ബൈ​ക്കി​ൽ ഇ​രു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

  ബോഡി ഷെമിങ്, ഞാന്‍ അത്യാവശ്യം തല്ലിപ്പൊളിയാണ്, കൂടുതല്‍ ഒളിഞ്ഞുനോട്ടം ഒന്നും ഇങ്ങോട്ട് വേണ്ട; വെട്ടിത്തുറന്നു പറഞ്ഞു ചെമ്പൻ വിനോദ്

രോ​ഗി ക​ഴി​ഞ്ഞി​രു​ന്ന ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ൽ ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മി​ല്ലെ​ന്നും രോ​ഗി​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ബൈ​ക്കി​ൽ കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ഇ​വി​ടെ ഡോ​ക്ട​ർ​മാ​രും ഇ​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.