ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിൽ ഉന്നത നിലവാരത്തിൽ നവീകരിച്ച ഗോൾഡൻ പാർക്ക് കെയർ ഹോം പ്രവർത്തനം പുനരാരംഭിച്ചു. കൂടുതൽ സേവനങ്ങൾ ഇവിടെ ലഭ്യമാകുന്നതിലൂടെ എൻഎച്ച്എസിലെ സേവനങ്ങൾക്കായുള്ള സമ്മർദ്ദം ലഘൂകരിക്കാൻ സാധിക്കുമെന്ന് സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർ അറിയിച്ചു.

നിലവിൽ 60 ഓളം താമസക്കാരെ ഉൾക്കൊള്ളാൻ തക്കവിധമുള്ള ക്രമീകരണങ്ങളാണ് ഗോൾഡൻ പാർക്ക് കെയർ ഹോമിൽ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ നേഴ്സിംഗ് പരിചരണത്തിന് ഒപ്പം ഡിമെൻഷ്യ പോലുള്ള രോഗങ്ങൾക്ക് പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും. കെയർ ഹോം പൂർണമായും പ്രവർത്തനം ആരംഭിക്കുമ്പോൾ 500 – ലധികം ജീവനക്കാരെ നിയമിക്കുകയും അതോടൊപ്പം അന്തേവാസികളുടെ എണ്ണം നിലവിലുള്ളതിലും ഇരട്ടിയാക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു. ഗോൾഡൻ ഹിൽ നേഴ്സിംഗ്‌ ഹോം , ഗോൾഡൻ വ്യൂ കെയർ ഹോം എന്നിവ നടത്തുന്ന പ്രൈമറി മെഡിക്കൽ സൊലൂഷനൽ ലിമിറ്റഡാണ് ഗോൾഡൻ പാർക്ക് കെയർ ഹോം നടത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിൽ 18000 -ത്തിലധികം കെയർ ഹോമുകൾ ആണ് വയോജന പരിചരണത്തിനായി നിലവിലുള്ളത്. നിലവിലെ കണക്കുകൾ അനുസരിച്ച് 4 ലക്ഷത്തിലധികം ആളുകൾക്ക് താമസവും പരിചരണവും ആണ് കെയർ ഹോമുകളിൽ നിന്ന് നൽകപ്പെടുന്നത് . 46 ബില്യൺ പൗണ്ടിന്റെ മൂല്യമുള്ള ഈ മേഖലയിൽ 800,000 -ത്തിലധികം ആളുകളാണ് നിലവിൽ ജോലി ചെയ്യുന്നത്. ഒട്ടേറെ മലയാളികളും കെയർ ഹോമുകളിൽ ജോലി ചെയ്യുന്നുണ്ട് . 2021ൽ യുകെയിൽ 65 വയസ്സിന് മുകളിലുള്ള ആളുകളുടെ എണ്ണം 11 ദശലക്ഷം ആയിരുന്നെങ്കിൽ 2030 ആകുമ്പോൾ അത് 15 ദശലക്ഷമാകും. ഭാവിയിൽ കൂടുതൽ കെയർ ഹോമുകളുടെ ആവശ്യകത വർദ്ധിക്കുമെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. യുകെ സർക്കാരിൻറെ ഏറ്റവും പുതുക്കിയ ശമ്പള വർദ്ധനവ് കെയർ ഹോമുകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് അനുഗ്രഹമാകും. പുതിയ ശമ്പള വർദ്ധനവ് അനുസരിച്ച് മണിക്കൂറിന് ലഭിക്കുന്ന പ്രതിഫലം 10.42 പൗണ്ടിൽ നിന്ന് 11.44 പൗണ്ടായാണ് വർദ്ധിച്ചിരിക്കുന്നത്.