ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെൽട്ടൺ ഹാമിൽ നിന്ന് മൂന്ന് കുട്ടികളെ കാണാതായ സംഭവത്തിൽ കടുത്ത ദുരൂഹത ഉളവാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. മൂന്ന് വയസ്സുള്ള പോളി , അഞ്ച് വയസ്സുള്ള ജോലിൻ, എട്ട് വയസ്സുള്ള ബെറ്റ്‌സി എന്നിവരെയാണ് കാണാതായത് . കുട്ടികൾ അമ്മ ജെസീക്കയ്‌ക്കൊപ്പമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികളെ കുറിച്ചും അവരുടെ അമ്മയെ കുറിച്ചും ലഭ്യമായ പ്രാഥമിക വിവരങ്ങളും ഫോട്ടോയും പോലീസ് പുറത്തുവിട്ടു. പോളിനും ജോളിനും ഇരുണ്ട തവിട്ട് നിറമുള്ള മുടിയും ബെറ്റ്‌സിക്ക് നീളമുള്ള മുടിയും ആണ് ഉള്ളത് . കാണാതായ സമയത്ത് ഇവർ എന്താണ് ധരിച്ചിരുന്നത് എന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മയായ ജെസീക്ക ഉയരമുള്ളവളും വിളറിയ നിറമുള്ള മെലിഞ്ഞ ശരീരമുള്ളയാളുമാണ് .

കുട്ടികളെയും അമ്മയെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101, 999 എന്നീ ഫോൺ നമ്പറുകൾ വഴി അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.