യുഎസ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള വൻതോതിലുള്ള ഒഴുക്കിൻ്റെ പശ്ചാത്തലത്തിൽ ബിറ്റ്കോയിൻ ആദ്യമായി 72 ,000 ഡോളറും കടന്നു.
സ്വർണത്തെ കവച്ചുവെക്കും
സ്വർണത്തിൽ നിന്നുള്ള നിക്ഷേപം ബിറ്റ് കോയിൻ പിടിച്ചെടുക്കുമെന്ന് മൈക്രോസ്ട്രാറ്റജി സിഇഒ മൈക്കൽ സെയ്‌ലർ പറഞ്ഞു.
ബിറ്റ്‌കോയിന് സ്വർണത്തിൻ്റെ എല്ലാ മികച്ച ഗുണങ്ങളും ഉണ്ട്, എന്നാൽ അതിൻ്റെ പ്രശ്നങ്ങളൊന്നും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. മൈക്രോസ്ട്രാറ്റജി ഇന്നലെ വീണ്ടും 12,000 ബിറ്റ്കോയിൻ വാങ്ങി. ഇപ്പോൾ അവരുടെ കൈവശം 205,000 ടോക്കണുകളുണ്ട്. മാർക്കറ്റ് ക്യാപ് അനുസരിച്ച് ബിറ്റ്കോയിൻ മികച്ച ആസ്തികളുടെ റാങ്കുകളിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ് . വെള്ളിയെ മറികടന്ന് ലോകത്തിലെ എട്ടാമത്തെ ഏറ്റവും മൂല്യമുള്ള വസ്തുവായി ബിറ്റ് കോയിൻ ഇപ്പോൾ മാറി.
Leave a Reply