ടോം ജോസ് തടിയംപാട്
2016 ൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് എല്ലവിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ കുട്ടിയ്ക്ക് പഠിക്കാൻ നിവർത്തിയില്ല എന്ന് പറഞ്ഞു തൊടുപുഴയിലെ മാധ്യമപ്രവർത്തകൻ സാബു നെയ്യശേരി വി ബി സി ന്യൂസില്‍ കൂടി പ്രസിദ്ധീകരിച്ച വാർത്ത കണ്ടു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ കൺവീനർ സാബു ഫിലിപ്പ് നിർദേശിച്ചതനുസരിച്ചു ഞങ്ങൾ സാബു നെയ്യശേരിയുമായി ബന്ധപ്പെട്ടു അദ്ദേഹം തന്ന നമ്പറിൽ വിളിച്ചു ലിൻഷയുടെ ‘അമ്മ ജോലിചെയ്യുന്ന കരിമണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനടുത്ത് താമസിക്കുന്ന റിട്ടയെര്‍ഡ് ഹൈ സ്കൂള്‍ ടീച്ചര്‍ അട്ടകുളത് അച്ചാമ്മ ടീച്ചറുമായി ബന്ധപ്പെട്ടു സംസാരിച്ചപ്പോഴാണ് ലിന്‍ഷ ഈ വിജയം നേടിയത്തിന്‍റെ പുറകിലെ വേദന ഞങ്ങള്‍ മനസിലാക്കിയത് . അപ്പോള്‍ തന്നെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളുമായി ആലോചനനടത്തി ഞങ്ങൾ ലിന്‍ഷയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു .
പിന്നീട് ഞങ്ങൾ ഒരു ലക്ഷം രൂപ (1035 പൗണ്ട് ) സമാഹരിച്ചു ലിൻഷെയ്ക്കു സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൈമാറി . അന്ന് ഞങ്ങൾ ലിൻഷയുമായി സംസാരിച്ചപ്പോൾ ഞാൻ ഡോക്ടർ ആകും പിന്നീട് ഐ.എ.എസിനു ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. ഇനി ഐ.എ.എസും ലഭിക്കട്ടെ എന്നാശംസിക്കുന്നു . ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസിനു ഫസ്റ്റ് ക്ലാസ് നേടിയ ലിൻഷാ ലിതേഷിനെ ഉടുമ്പന്നൂർ കോൺഗ്രസ് മണ്ഡലം അനുമോദിക്കുന്ന ഫോട്ടോ സാബു നെയ്യശേരി അയച്ചു തന്നപ്പോൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ നിസ്വാർത്ഥമായ പ്രവർത്തനത്തിൽ ഞങ്ങൾക്ക് അഭിമാനം തോന്നി .
ഭര്‍ത്താവ് ഉപേക്ഷിച്ച ലിന്‍ഷയുടെ അമ്മ നിഷ, വീട്ടില്‍ മാനസിക രോഗമുള്ള അനുജത്തിയെ നോക്കുന്നത് കൂടാതെ ലിന്‍ഷയെയും 7 ാം ക്ലാസില്‍ പഠിക്കുന്ന സഹോദരനെയും സംരക്ഷിക്കാന്‍ ഇടയ്ക്ക് കിട്ടുന്ന കുറച്ചു സമയം അയല്‍വക്കത്തെ വീടുകളില്‍ ജോലി ചെയ്താണ് ലിൻഷയെ പഠിപ്പിച്ചത് . ലിന്‍ഷയ്ക്ക് എല്ലാനന്മകളും നേരുന്നതൊപ്പം സാബു നെയ്യശേരിയുടെയും അച്ചാമ്മ ടീച്ചറിന്റെയും നല്ലമനസിനെയും നന്ദിയോടെ ഓർക്കുന്നു .
Leave a Reply