ന്യൂസ് ഡെസ്ക്, മലയാളം യുകെ
മലയാളികൾ ഉൾപ്പെടെ യുകെയിൽ കുടിയേറിയവരെ ഭീതിയിലാക്കി കലാപങ്ങൾ. യുകെയിലെ വിവിധ ഭാഗങ്ങളിൽ തീവ്ര വലതുപക്ഷ കലാപങ്ങളാണ് പൊട്ടി പുറപ്പെട്ടിരിക്കുന്നത്. യുകെയിൽ കുടിയേറിയ മലയാളികളിൽ ഭൂരിഭാഗം പേരും എൻഎച്ച്എസിൽ ജോലി ചെയ്തു വരുന്ന നേഴ്സുമാരാണ്. ഇത്തരം വംശീയ പ്രക്ഷോഭങ്ങൾ ജീവനക്കാരെ ബാധിക്കുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് പറയുന്നു.
തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നിന്നുള്ള 32 കാരനായ എൻഎച്ച്എസ് ഹോസ്പിറ്റൽ ഡോക്ടറായ സമീർ സുരക്ഷയെയും വർദ്ധിച്ചുവരുന്ന സെനോഫോബിയയെയും കുറിച്ചുള്ള തൻ്റെ ആശങ്കകൾ പങ്കുവെച്ചു. നാല് വർഷം മുമ്പ് ഈജിപ്തിൽ നിന്ന് മാറിയതിന് ശേഷം ഇതുപോലെ ഒരു അവസ്ഥ താൻ നേരിട്ടിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. രാജ്യത്തെ പല ഭാഗങ്ങളിലായി വർദ്ധിച്ച് വരുന്ന വിദ്വേഷജനകമായ ഓൺലൈൻ കമൻ്റുകളും സമീപത്തുള്ള കുടിയേറ്റ വിരുദ്ധ പ്രകടനങ്ങളും വർദ്ധിച്ചതിൽ മലയാളികൾ ഉൾപ്പെടെ ഉള്ള കുടിയേറ്റക്കാർ കനത്ത ആശങ്കയിലാണ്.
മലയാളികളിൽ ഭൂരിഭഗം ആളുകളും കുടുംബമായാണ് യുകെയിലേക്ക് കുടിയേറുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കലാപത്തിൻെറ വിഡിയോകളും ചിത്രങ്ങളും കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ കനത്ത ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്രയും നാൾ അഭിമുകീകരിക്കാത്ത സുരക്ഷാ ഭീഷണികളാണ് ഇപ്പോൾ നേരിടുന്നതെന്ന് പലരും പറയുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട തീവ്ര വലതുപക്ഷ വീഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
Leave a Reply