ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചയാളെ കോടതി 18 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 27 വയസ്സുകാരനായ ബോൾട്ടണിൽ നിന്നുള്ള ഹ്യൂ നെൽസനെ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് . യുകെയിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പ്രോസിക്യൂഷൻ കേസാണിത്. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) നടത്തിയ അന്വേഷണത്തിന് ശേഷം ഓഗസ്റ്റിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

16 കുട്ടികളുടെ ചിത്രങ്ങൾ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ദുരുപയോഗം ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്. ഇതുകൂടാതെ കുട്ടികളെ മറ്റ് കുറ്റവാളികളെകൊണ്ട് ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിച്ച കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇൻറർനെറ്റ് ചാറ്റ് റൂമുകളിൽ മറ്റ് കുറ്റവാളികളുമായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ഇയാൾ നടത്തിയ ചർച്ചകളും തെളിവായി പോലീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിറ്റ് 18 മാസ കാലയളവിൽ ഏകദേശം 5000 ഡോളർ ആണ് പ്രതി സമ്പാദിച്ചത്.


കുട്ടികളുടെ “സാധാരണ” ചിത്രങ്ങൾ ലൈംഗിക ദുരുപയോഗ ചിത്രങ്ങളാക്കി മാറ്റാൻ AI ഫംഗ്‌ഷനുള്ള കമ്പ്യൂട്ടർ പ്രോഗ്രാമായ Daz 3D നെൽസൺ ഉപയോഗിച്ചിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. ചില സന്ദർഭങ്ങളിൽ കുറ്റവാളികൾക്ക് യഥാർത്ഥ ജീവിതത്തിൽ സമ്പർക്കം പുലർത്തുന്ന കുട്ടികളുടെ ഫോട്ടോഗ്രാഫുകൾ നൽകുകയും ചെയ്തിരുന്നു. രഹസ്യ പോലീസ് ഉദ്യോഗസ്ഥനോട് ചാറ്റ് റൂമിൽ നടത്തിയ വെളിപ്പെടുത്തലാണ് നെൽസൺ പിടിക്കപ്പെടാൻ കാരണമായത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മൂന്ന് വ്യത്യസ്ത വ്യക്തികളുമായി നെൽസൺ സന്ദേശങ്ങൾ കൈമാറിയിരുന്നതായും ഇയാളുടെ ഫോണുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു . A l ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് കടുത്ത വെല്ലുവിളിയായിരിക്കും എന്നാണ് വിവരസാങ്കേതിക മേഖലയിലെ വിദഗ്ധർ പറയുന്നത്. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിലേയ്ക്കാണ് ഇത്തരം പ്രവണതകൾ വിരൽ ചൂണ്ടുന്നത്.