ടോം ജോസ് തടിയംപാട്
ലിവർപൂളിൽ ജയശങ്കർ സാറിന് ഉജ്വല വരവേൽപ്പ് . ജവാഹർലാൽ നെഹ്‌റുവിന്റെ സംഭാവനയാണ് ഇന്ത്യയുടെ ജനാധിപത്യം ,മുനമ്പം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിക്കും.
വ്യാഴാഴ്ച വൈകുന്നേരം ലിവർപൂളിൽ എത്തിയ കേരളത്തിന്റെ രാഷ്ട്രീയ നിരീക്ഷകനും സത്യാന്വേഷിയുമായ അഡ്വക്കേറ്റ് എ .ജയശങ്കറിനു ഉജ്വല വരവേൽപ്പ് നൽകി ആദരിച്ചു .നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നു നടന്ന പരിപാടിയിൽ നെഹ്‌റു ഇന്ത്യക്കു ചെയ്ത സേവനങ്ങളെ ജയശങ്കർ ഓരോന്നായി ഓർത്തെടുത്തു, നെഹ്‌റു ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഇന്നുകാണുന്ന ജനാധിപത്യം ഉണ്ടാകില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടിഷുകാർ .ഇന്ത്യയിൽ കൊണ്ടുവന്നു നട്ടു മുളപ്പിച്ച ജനാധിപത്യം നെഹ്രുവിനെ പോലെ ഒരു സോഷ്യലിസ്റ്റിനു മാത്രമേ വളർത്തിയെടുക്കാൻ കഴിയുമായിരുന്നുള്ളൂ അതാണ് ഇന്ത്യയിൽ വളരുന്ന ജനാധിപത്യമെന്ന് ജയശങ്കർ പറഞ്ഞു . മുനമ്പം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ ഇളക്കിമറിക്കുമെന്നു൦ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയശങ്കർ സാറിനെ കാണാൻ ആളുകൾ ഇളകി എത്തുകയായിരുന്നു മാഞ്ചെസ്റ്റെർ ,ക്രൂ ,എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നു .ചർച്ചയിൽ ഉടനീളം കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾക്കു സരസമായ മറുപടിയിലൂടെ ജയശങ്കർ ആളുകളെ രസിപ്പിച്ചു . സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡക്സ് പള്ളി ഹാളിൽ നടന്ന പരിപാടിയിൽ ടോം ജോസ് തടിയംപാട് അധ്യക്ഷത വഹിച്ചു ജോയി അഗസ്തി സ്വാഗതം ആശംസിച്ചു , തമ്പി ജോസ് പൊന്നാട അണിയിച്ചു സംസാരിച്ചു ആശംസകൾ അറിയിച്ചുകൊണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് ,എന്നിവർ സംസാരിച്ചു. സണ്ണി മണ്ണാർത്തു൦, മായ ബാബുവും ബൊക്കകൾ നൽകി ആദരിച്ചു .ഹരികുകാർ ഗോപാലൻ ,മാത്യു അലക്‌സാണ്ടർ എന്നിവർ സമ്മാനങ്ങളും നൽകി ബഹുമാനിച്ചു .
Leave a Reply