അറബിക്കടലില്‍നിന്ന് ഇന്ത്യന്‍-ശ്രീലങ്കന്‍ നാവികസേനകള്‍ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ശ്രീലങ്കന്‍ബോട്ടില്‍ കടത്തുകയായിരുന്ന 500 കിലോ രാസലഹരി പിടികൂടി. ശ്രീലങ്കന്‍ പതാകയുള്ള രണ്ടു മീന്‍പിടിത്ത ബോട്ടുകളില്‍നിന്നാണ് 75 കോടിയോളം വിപണിവിലയുള്ള ക്രിസ്റ്റല്‍മെത്ത് പിടികൂടിയത്. രണ്ടുബോട്ടുകളും ഇതിലുണ്ടായിരുന്ന ഒന്‍പതു ജീവനക്കാരെയും തുടര്‍ നിയമനടപടിക്കായി ശ്രീലങ്കന്‍ നാവികസേനയ്ക്ക് കൈമാറി. ശ്രീലങ്കന്‍ പതാകയുള്ള മീന്‍പിടിത്തബോട്ടുകള്‍ മയക്കുമരുന്ന് കടത്താന്‍ സാധ്യതയുള്ളതായി ശ്രീലങ്കന്‍ നാവികസേന അറിയിക്കുകയായിരുന്നു.
ദക്ഷിണനാവിക ആസ്ഥാനത്തെ കപ്പലിന്റെയും രണ്ട് വിമാനങ്ങളുടെയും സഹായത്തോടെയാണ് രാസലഹരിയും ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരെയും നാവികസേന പിടികൂടിയത്. ലോങ് റെയ്ഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റിന്റെയും റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റിന്റെയും സഹായത്തോടെയാണ് ബോട്ടുകളെ നിരീക്ഷിച്ചത്. ഗുരുഗ്രാമിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
പ്രാദേശിക സമുദ്രവെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇന്ത്യന്‍മഹാസമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും ഇരുനാവികസേനകളുടെയും യോജിച്ച പ്രവര്‍ത്തനത്തിന് അടിവരയിടുന്നതാണ് മയക്കുമരുന്ന് പിടികൂടിയ സംഭവമെന്ന് ദക്ഷിണമേഖലാ നാവിക ആസ്ഥാനം അറിയിച്ചു.
Leave a Reply