കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടില്‍ രാധാകൃഷ്ണൻ- സിന്ധു ദമ്ബതികളുടെ മകള്‍ ലക്ഷ്മി രാധാകൃഷ്ണൻ(21)യാണ് ഇന്നലെ ഉച്ചയോടെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മെഡിക്കല്‍ കോളജ് ഗവണ്മെന്റ് നഴ്സിങ് കോളജിലെ ബിഎസ്സി നഴ്സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലക്ഷ്മി രാധാകൃഷ്ണൻ. അസ്വാഭാവിക മരണത്തിനാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നഴ്സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ ലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
സംഭവ സമയം മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സഹപാഠികള്‍ ക്ലാസില്‍ പോയ സമയത്താണ് മരണം നടന്നത്. അസുഖത്തെ തുടർന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്ന് ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനികള്‍ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോട്ടയത്തുനിന്നു ബന്ധുക്കള്‍ രാത്രിയോടെ സ്ഥലത്തെത്തിയിട്ടുണ്ട്.
Leave a Reply