റോമി കുര്യാക്കോസ്

സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഒ ഐ സി സി (യു കെ) സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ സമ്മേളനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. നാഷണൽ ജോയിന്റ് സെക്രട്ടറി വിജീ കെ പി യോഗനടപടികൾക്ക് നേതൃത്വം നൽകി.

തുടർന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഒ ഐ സി സി യു കെ ഘടകത്തിന്റെ പ്രവർത്തനങ്ങൾ യു കെയിലെ ജനങ്ങൾ സജീവമായി ഏറ്റെടുത്തു എന്നതിന്റെ തെളിവായി, കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മിഡ്‌ലാൻഡ്‌സിൽ ഒ ഐ സി സി (യു കെ) – യുടെ മൂന്ന് പുതിയ യൂണിറ്റുകളാണ് രൂപീകൃതമായത്.

സംഘടനയുടെ വേരോട്ടം യു കെയിലുടനീളം വ്യാപിപ്പിക്കുക എന്ന ദൗത്യമാണ് പ്രധാനമായും ഓ ഐ സി സി (യു കെ) പുതിയ നാഷണൽ കമ്മിറ്റിയുടെ സുപ്രധാന ലക്ഷ്യം.

ഒ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് ഭാരവാഹികൾ:

പ്രസിഡന്റ്‌:
ജോഷി വർഗീസ്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈസ് പ്രസിഡന്റുമാർ:
ജോസ് ജോൺ, തോമസ് ജോസ്, സുധീപ് എബ്രഹാം

ജനറൽ സെക്രട്ടറി:
തോമസ് പോൾ

ജോയിന്റ് സെക്രട്ടറി
നോബിൾ ഫിലിപ്പ്, ഷിജോ മാത്യു

ട്രഷറർ:
സിറിൾ മാഞ്ഞൂരാൻ

ജോയിന്റ് ട്രഷറർ:
മുരളി ഗോപാലൻ