ന്യൂസ് ഡെസ്ക്, മലയാളം യുകെ

നീണ്ട 471 ദിവസത്തെ പ്രാർത്ഥനയ്ക്കും കണ്ണീരിനും ഫലം കണ്ടു. ബ്രിട്ടീഷ് ഇസ്രയേൽ വംശജയായ എമിലി മോചിതയായതിന്റെ വാർത്തകൾ പുറത്തുവന്നു. മരണം വരെ മുന്നിൽ കണ്ട നീണ്ട ദുരിതകാലത്തിനു ശേഷം എമിലി സ്വന്തം അമ്മയുടെ ആലിംഗനത്തിലമർന്നു. മോചിതയായതിനു ശേഷം നടത്തിയ വീഡിയോ കോളിൽ അവൾ തന്നെ അമ്മയെ പുണരുന്നത് ലോകം മുഴുവൻ സന്തോഷ കണ്ണീരോടെ ദർശിച്ചു.


ഗാസയിലെ തടവിന്റെ ഇരുട്ടിനു ശേഷം രക്ഷപ്പെട്ടതിന്റെ സന്തോഷം അവളുടെ മുഖത്ത് പ്രകടമായിരുന്നു . 2023 ഒക്ടോബർ 7- നാണ് ബ്രിട്ടീഷ് – ഇസ്രയേൽ പൗരയായ എമിലിയെ ഇസ്രായേലിലെ അവളുടെ വീട്ടിൽ നിന്ന് ഹമാസ് അക്രമകാരികൾ ബന്ദിയാക്കി കൊണ്ടുപോയത് . അന്ന് തന്നെ അവരുടെ ആക്രമണത്തിൽ അവൾക്ക് പരിക്കു പറ്റിയിരുന്നു. അവളുടെ പൂച്ച കുട്ടിയെ ആക്രമികൾ വെടിവെച്ചു കൊന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്പോൾ, 471 ദിവസങ്ങൾക്ക് ശേഷം, ഇസ്രായേലും ഹമാസും തമ്മിലുള്ള ദീർഘകാലമായി കാത്തിരുന്ന വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഞായറാഴ്ച മോചിപ്പിക്കപ്പെട്ട ആദ്യത്തെ മൂന്ന് ബന്ദികളിൽ 28 കാരിയായ എമിലിയും ഉൾപ്പെടുന്നു. നീണ്ട വേദനയുടെ ദുരിതത്തിന്റെ 471 ദിവസങ്ങൾക്ക് ശേഷം ഒടുവിൽ തന്റെ മകൾ തിരിച്ചെത്തിയതായി എമിലിയുടെ അമ്മ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഭയാനകമായ ഈ പരീക്ഷണത്തിനിടയിൽ അവൾക്ക് വേണ്ടി ശബ്ദമുയർത്തിയ എല്ലാവർക്കും അവർ നന്ദി പറഞ്ഞു. എമിലി സ്വതന്ത്രയായെങ്കിലും മറ്റ് ബന്ദികളുടെ കുടുംബങ്ങളുടെ വേദനാജനകമായ കാത്തിരിപ്പ് തുടരുകയാണെന്ന് എമിലയുടെ അമ്മ കൂട്ടിച്ചേർത്തു. മൂന്ന് ബന്ദികളുടെ മോചനം അത്ഭുതകരവും വളരെക്കാലമായി കാത്തിരുന്നതുമാണ് എന്ന് യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു.