നടന് ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളി എലിസബത്ത് ഉദയന്‍ രംഗത്ത്. 41 മിനിറ്റോളം ദൈര്‍ഘ്യമുള്ള യുട്യൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ബാലയുടെ കൂടെ ജീവിച്ച സമയത്ത് നേരിട്ട പീഡനങ്ങളെ കുറിച്ച് എലിസബത്ത് പറയുന്നത്. യുട്യൂബ് ചാനലുകള്‍ക്ക് താഴെ കസ്തൂരി എന്ന പ്രൊഫൈലില്‍ നിന്ന് വരുന്ന തനിക്കെതിരേയുള്ള കമന്റുകള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് എലിസബത്ത്.
കസ്തൂരി എന്നത് ഫേക്ക് പ്രൊഫൈല്‍ ആണെങ്കിലും അത് ചെയ്യുന്നത് ആരാണെന്ന് വ്യക്തമായി മനസിലായെന്നും അതുകൊണ്ടാണ് അവര്‍ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നു എലിസബത്ത് വീഡിയോയില്‍ പറയുന്നു. എലിസബത്ത് ഗര്‍ഭിണിയാകാന്‍ റിസ്ക്ക് ഉണ്ടെന്നാണ് ഒരു കമന്റില്‍ കസ്തൂരി പറയുന്നത്. എന്നാല്‍ ഇത്രയും കാലം താന്‍ ഗര്ഭിണിയാവില്ലെന്നാണ് ബാല പറഞ്ഞിരുന്നതെന്നും പല അഭിമുഖങ്ങളിലും ഇത് പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ടെന്നും എലിസബത്ത് പറയുന്നു. അതുകൊണ്ടാണ് തന്നെ വിവാഹം ചെയ്തത് എന്നുപോലും ബാല നേരിട്ടല്ലാതെ പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.
അമൃതയും എലിസബത്തും ബാലയുടെ സ്വത്തുക്കള്‍ ലക്ഷ്യമിട്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്ന കമന്റിനും എലിസബത്ത് മറുപടി നല്‍കുന്നുണ്ട്. ‘ഞാന്‍ നിയമപരമായി ഭാര്യ അല്ലെന്നും വെറുതേ കിടക്കാന്‍ പോയതാണെന്നും നിങ്ങള്‍ നേരത്തെ കമന്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു സ്വത്തിന് വേണ്ടിയാണ് ഞാനിതൊക്കെ ചെയ്യുന്നതെന്ന്. അങ്ങനെ ആയിരുന്നെങ്കില്‍ ആദ്യമേ തന്നെ ഞാന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യിപ്പിക്കില്ലേ.’-എലിസബത്ത് വീഡിയോയില്‍ വിശദീകരിക്കുന്നു.
ബാലയുടെ ഇപ്പോഴത്തെ സന്തോഷജീവിതം കണ്ടിട്ട് അസൂയ തോന്നുന്നുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ‘അതൊരു സന്തോഷ ജീവിതമാണെന്ന് തോന്നുന്നുണ്ടോ?. ഞാനും അതുപോലൊരു ജീവിതത്തില്‍ നിന്നുമാണ് പുറത്തുകടന്നത്.’ എലിസബത്ത് മറുപടി നല്കുന്നു.
തനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്നും ഡോക്ടറായി ജീവിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ അതേ ആളുകള്‍ തന്നോട് നല്ലൊരു പങ്കാളിയെ കണ്ടെത്തി ജീവിക്കാനാണ് ഇപ്പോള്‍ പറയുന്നത്. ഇത്തരത്തില്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ചിലര്‍ സംസാരിക്കുന്നത്- എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.
Leave a Reply