ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരു ലാബിൽ തയ്യാറാക്കുന്ന മാംസം, പാലുൽപ്പന്നങ്ങൾ, പഞ്ചസാര എന്നിവ യുകെയിൽ രണ്ട് വർഷത്തിനുള്ളിൽ മാർക്കറ്റുകളിൽ ലഭ്യമാകും. മുൻപ് വിചാരിച്ചതിനേക്കാൾ വേഗത്തിൽ ആണ് ഇവ മനുഷ്യ ഉപഭോഗത്തിനായി വിൽപ്പനയ്‌ക്കെത്തുന്നത്. ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) ഇപ്പോൾ ഇത്തരത്തിൽ ലാബിൽ ഉണ്ടാകുന്ന ഭക്ഷണ ഉൽപന്നങ്ങൾക്കുള്ള അംഗീകാര പ്രക്രിയ വേഗത്തിലാക്കാനുള്ള പ്രയത്നത്തിലാണിപ്പോൾ. ചെറിയ കെമിക്കൽ പ്ലാൻ്റുകളിലെ കോശങ്ങളിൽ നിന്നാണ് ഇത്തരം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ കമ്പനികൾ ഈ ശാസ്ത്ര മുന്നേറ്റത്തിൽ മുൻപന്തിയിലാണെങ്കിലും, കർശനമായ നിയന്ത്രണങ്ങൾ അവരുടെ പുരോഗതിയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക വിദഗ്ദ്ധർ പങ്കുവച്ചു. ലാബിൽ നിന്ന് തയാറാക്കിയ വളർത്തുമൃഗങ്ങൾക്കായുള്ള ഭക്ഷണം ഇതിനോടകം തന്നെ വിപണിയിൽ ലഭ്യമാണ്. ഇതിന് പിന്നാലെ, നായകൾക്കായി ലാബിൽ തയ്യാറാക്കിയ മാംസം യുകെ വിപണിയിൽ ആദ്യമായി എത്തി.

2020-ൽ, മനുഷ്യ ഉപഭോഗത്തിനായി സെൽ-കൃഷി ചെയ്ത മാംസം വിൽക്കുന്നതിന് അംഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമായി സിംഗപ്പൂർ മാറിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം അമേരിക്കയും പിന്നീട് ഇസ്രയേലും ഈ പാത പിന്തുടർന്നു. ഇതൊക്കെയാണെങ്കിലും ഇറ്റലി, യുഎസ് സംസ്ഥാനങ്ങളായ അലബാമ, ഫ്ലോറിഡ എന്നിവ ലാബിൽ തയാറാക്കിയ മാംസത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ, ഫുഡ് സ്റ്റാൻഡേർഡ് ഏജൻസിയും (FSA) ഫുഡ് കമ്പനികളിൽ നിന്നുള്ള വിദഗ്ധരും അക്കാദമിക് ഗവേഷകരും ചേർന്ന് അംഗീകാരങ്ങൾ വേഗത്തിലാക്കാൻ കഴിയുന്ന പുതിയ നിയന്ത്രണങ്ങൾ തയ്യാറാക്കുകയാണിപ്പോൾ..