ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ മിക്ക കൗൺസിലുകളും രണ്ടാമത്തെ ഭവനത്തിന് കൂടിയ നികുതി ചുമത്താനുള്ള നീക്കം ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ഈ രംഗത്തെ അഭിപ്രായപ്പെട്ടു. 100 ശതമാനം നികുതിയാണ് മിക്ക കൗൺസിലുകളും നിലവിൽ രണ്ടാമത് സ്വന്തമാക്കുന്ന വീടുകൾക്ക് ചുമത്താൻ പോകുന്നത് . എന്നാൽ ഭവന പ്രതിസന്ധി പരിഹരിക്കാൻ ഈ നടപടി കാര്യമായി ഒന്നും ചെയ്യില്ലെന്നാണ് ഇതിനെതിരെ പ്രചാരണം നടത്തുന്നവർ പറയുന്നത്. അത് മാത്രമല്ല ഈ നികുതി സമ്പ്രദായം ആളുകളുടെ പണം കൊള്ളയടിക്കാൻ ആണെന്നാണ് ഉയർന്നുവരുന്ന വിമർശനം.

ഇംഗ്ലണ്ടിലെ ഏകദേശം 75 ശതമാനം കൗൺസിലുകളും ഏപ്രിൽ മാസം മുതൽ പ്രത്യേക നികുതി രണ്ടാമത്തെ ഭവനത്തിന് ഏർപ്പെടുത്തും. ഇതിൻറെ ഭാഗമായാണ് കൗൺസിൽ നികുതികൾ ഇരട്ടിയാകുന്നത്. നേരത്തെ വെയിൽസിൽ ഈ രീതിയാണ് പിൻതുടരുന്നത്. സർക്കാർ കണക്കുകൾ പ്രകാരം 557,000 ഭവനങ്ങൾ ആണ് ഈ വിഭാഗത്തിൽപ്പെടുന്നത്. 200-ലധികം കൗൺസിലുകൾ അവതരിപ്പിക്കുന്ന പുതിയ ചാർജ്ജ് 445 മില്യൺ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

പുതിയ പ്രീമിയം അന്യായമാണെന്ന് ടാക്സ് പേയേഴ്സ് അലയൻസിൽ നിന്നുള്ള എലിയറ്റ് കെക്ക് പറയുന്നു . വളരെ നഗ്നമായ പണ പിരിവാണ് കൗൺസിലുകൾ നടത്തുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. വളരെ ചുരുങ്ങിയ കാലം മാത്രം താമസിക്കുന്ന രണ്ടാമത്തെ വീടുകളിൽ താമസിക്കുമ്പോൾ കുറച്ചു മാത്രമെ കൗൺസിലുകളുടെ സേവനങ്ങൾ ഉപയോഗിക്കുന്നുള്ളുവെന്നും അതുകൊണ്ടുതന്നെ ഇരട്ടി കൗൺസിൽ ചാർജിൽ ഈടാക്കുന്നത് നീതികരിക്കാനാവില്ലെന്നും ആണ് പൊതുവെ ഉയർന്നുവരുന്ന അഭിപ്രായം. കൗൺസിലുകളുടെ നടപടി ഒരു നിക്ഷേപം എന്ന നിലയിൽ പുതിയ വീടുകൾ മേടിക്കുന്നവരിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കും എന്നാണ് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്. തങ്ങളുടെ പ്രദേശത്തെ ഭവന പ്രതിസന്ധി പരിഹരിക്കലാണ് രണ്ടാമത്തെ വീടുകൾക്ക് നികുതി കൂട്ടി മേടിക്കുന്നതിലൂടെ കൗൺസിലുകൾ ലക്ഷ്യം വയ്ക്കുന്നത്.











Leave a Reply