ആനുകാലിക യുകെ ജീവിതത്തിലെ ഒരേട് അഭ്രപാളിയിൽ പകർത്തി ഈ നോമ്പുകാലത്ത് യുകെയിലെ കലാകാരൻമാർ ഒരുക്കിയ ഭക്തിസാന്ദ്രമായ ക്രിസ്തീയ മ്യൂസിക് ആൽബം ക്രൂശിൽ കണ്ടു ഞാൻ ഈശോയെ… മികച്ച അഭിപ്രായം നേടുന്നു.
ന്യൂകാസിൽ സെവൻ സ്ട്രിംഗ്സ് സ്റ്റ്യുഡിയോയുടെ ബാനറിൽ, എൻ്റെ നസ്രായൻ യൂ ടൂബ് ചാനലിൽ ഏപ്രിൽ 11-ാം തീയതി റിലീസ് ചെയ്ത ഈ ഗാനത്തിന് രചനയും സംഗീതവും നിർവ്വഹിച്ചത് ശ്രീ.ജീസൻ സാഗർ ആണ്.ഗാനം ആലപിച്ചത് ശ്രീ. സാൻലി പോൾ തൃശ്ശൂർ.
ഈ ഗാനത്തിൻ്റെ ദൃശ്യാവിഷ്കരണവും എഡിറ്റിംഗും നിർവ്വഹിച്ചത് ജിബിൻ ആൻ്റണി(മിഡിൽസ്ബറോ).
ആനുകാലിക ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഈ ആൽബത്തിലെ ദൃശ്യഭാഗങ്ങൾക്ക് ജീവൻ പകർന്നത് ന്യൂകാസിലിൽ നിന്നും ഉള്ള കുറച്ച് കലാകാരന്മാർ ആണ്.
മനോഹരമായ ഈ ആൽബത്തിൽ അച്ചന്റെ വേഷത്തിൽ പക്വതയാർന്ന അഭിനയം കാഴ്ചവച്ചത് ന്യൂകാസിലിൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ജ്യോതിഷ് ജോസ് കൊച്ചുപുര ആണ്.ന്യൂകാസ്റ്റിൽ തന്നെ ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്ന സുഭാഷ് ജോസഫ് കുന്നേൽ ആണ് കുടുംബ നാഥന്റെ റോൾ ഗംഭീരമാക്കിയത്. മറ്റൊരു വേഷത്തിൽ പ്രേഷകരെ ഈറനണിയിക്കുന്ന അഭിനയം കാഴ്ച വച്ച് ഈ ആൽബം സോങ്ങിൽ നിറഞ്ഞു നിന്ന ഷിമി ജോർജ് കുന്നേൽ സുഭാഷിന്റെ യഥാർത്ഥ ജീവിതത്തിലും ഭാര്യ തന്നെ ആണ്. ഷിമി ന്യൂകാസ്റ്റിലിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു .
ഷൈജോ ടെസ്സി ദമ്പതികളുടെ മകളായ ബേബി എസ്തർ ആണ് മകളുടെ വേഷത്തിൽ വന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയത്. ചെറു വേഷങ്ങളിൽ വന്ന ന്യൂകാസ്റ്റിലിൽ നിന്നുള്ള ജീസൻ സാഗർ ഹർഡ്സ്ഫീൽഡ് താമസിക്കുന്ന ജെറിൻ മാത്യു എന്നിവരും അവരുടെ വേഷങ്ങൾ മനോഹരമാക്കി. വീഡിയോ കാണുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Leave a Reply