ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാനിയൻ വംശജരായ ചാരന്മാരെ കോടതിയിൽ ഹാജരാക്കി. ഇസ്രയേൽ എംബസി ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ഇവരുടെ പദ്ധതികളെ കുറിച്ച് നേരത്തെ തന്നെ പോലീസ് സൂചന നൽകിയിരുന്നു. എന്നാൽ പ്രതികളെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യുകെയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകരെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ഇവരുടെ ഭാഗത്തു നിന്ന് നടന്നതായുള്ള തെളിവുകളാണ് പോലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ലണ്ടൻ ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര മാധ്യമ സംഘടനയായ ഇറാൻ ഇന്റർനാഷണലിൽ പ്രവർത്തിക്കുന്ന വ്യക്തിഗത പത്രപ്രവർത്തകരെ ലക്ഷ്യമിട്ടതിന് ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ലണ്ടനിൽ നിന്നുള്ള മുസ്തഫ സെപാഹ്‌വന്ദ് (39), ഫർഹാദ് ജവാദി മനേഷ് (44), ഷാപൂർ ഖലെഹാലി ഖാനി നൂരി (55) എന്നിവരെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നാണ് ഹാജരാക്കിയത്.


മൂന്ന് പേരും യുകെയിൽ എത്തിയത് അനധികൃതമായാണെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. സെപാഹ്‌വന്ദ് 2016 ൽ ഒരു ലോറിയിൽ കയറിയാണ് യുകെയിലെത്തിയത്. മറ്റു രണ്ടുപേരും 2016 നും 2022 നും ഇടയിൽ ചെറിയ ബോട്ടുകളിൽ ആണ് യുകെയിൽ എത്തി. യുകെയിൽ അഭയം തേടിയതിനുശേഷം മൂന്നു പേരെയും രാജ്യത്ത് തുടരാൻ താൽകാലികമായി അനുവദിക്കുകയായിരുന്നു. 2024 നും ഈ വർഷത്തിനും ഇടയിൽ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റകൃത്യങ്ങൾ ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. നിലവിൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങളുടെ മേൽ ഒരു കുറ്റസമ്മതം പ്രതികൾ നടത്തിയിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്.