വിദേശ തൊഴിൽ വാഗ്ദാനം ചെയ്‌തു കോടികൾ തട്ടിയ കേസിൽ മലയാളിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബ്രിട്ടിഷ് പാർലമെന്റ് അംഗം എന്ന് പറഞ്ഞ് ഉദ്യോഗാർഥികളിൽ നിന്നും കോടികൾ തട്ടിയെടുത്ത ചങ്ങനാശേരി സ്വദേശി ലക്സൺ ഫ്രാൻസിസ് അഗസ്‌റ്റിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്‌തു ഏകദേശം 22 ഓളം ഉദ്യോഗാർഥികളിൽ നിന്നാണ് പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ചങ്ങനാശേരി സ്വദേശിയായ ലക്‌സണിന് ബ്രിട്ടിഷ് പൗരത്വം ഉണ്ടായിരുന്നതായും അവിടെ ദീർഘകാലം ജോലി ചെയ്യുകയും 2017ൽ ബ്രിട്ടിഷ് പാർലമെൻ്റിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. 2019 ൽ കേരളത്തിൽ എത്തിയ ഇയാൾ ഈ കാര്യങ്ങൾ നാട്ടിലുള്ള ഉദ്യോഗാർഥികളോട് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. 2021 മുതൽ ഇയാൾക്കെതിരെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ ലക്സൻ ചങ്ങനാശേരിയിലെ വീട്ടിൽ എത്തിയെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Leave a Reply