ശിവഗിരി ആശ്രമം യു.കെയുടെ ആത്മീയ പിന്തുണയോടെ, ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെ ആധാരമാക്കി, നോർവിച്ചിൽ സേവനം യുകെ യുടെ പുതിയ കുടുംബ യൂണിറ്റിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രൂപം കൊണ്ടു. അറ്റൽ ബൗർഗ്, മെതൊഡിസ്റ്റ് ചർച്ച് ഹാളിൽ ശ്രീ സായി ശാന്തിയുടെ ഗുരുസ്മരണയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഉത്സാഹഭരിതരായ വിശ്വാസികളുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ, കുടുംബ യൂണിറ്റ് കോർഡിനേറ്റർ ശ്രീ ഗണേഷ് ശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സേവനം യു.കെ ചെയർമാൻ ശ്രീ ബൈജു പാലയ്ക്കൽ ഔപചാരികമായി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കൺവീനർ ശ്രീ സജീഷ് ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ഗുരുദേവന്റെ സന്ദേശങ്ങളെ ആഴത്തിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ പ്രഭാഷണം, ശാന്തിയുടെയും ഐക്യത്തിന്റെയും വഴിയേ മനുഷ്യസമൂഹം മുന്നേറേണ്ടതിന്റെ അനിവാര്യത ഓർമ്മിപ്പിച്ചു. യോഗത്തിൽ പുതിയ യൂണിറ്റിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്ത ശ്രീ പ്രകാശ് വാസു (പ്രസിഡന്റ്), ശ്രീ പ്രദീപ് കുമരകം (വൈസ് പ്രസിഡന്റ്) ശ്രീ ശ്രീജിത്ത് സി.കെ (സെക്രട്ടറി), ശ്രീ സായ് കാരക്കാടൻ (ജോയിന്റ് സെക്രട്ടറി), ശ്രീ സുജിത് സുരേന്ദ്രൻ (ട്രഷറർ), ശ്രീ അമ്പാടി സുബ്രഹ്മണ്യൻ (ജോയിന്റ് ട്രഷറർ) ശ്രീമതി സിന്ധു പ്രകാശ്, ശ്രീമതി സാന്ദ്ര ശ്രീജിത്ത് (ഗുരുമിത്ര കോർഡിനേറ്റർ) എന്നിവർ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റടുത്തു. സേവനം യു കെ വൈസ് ചെയർമാൻ ശ്രീ അനിൽകുമാർ ശശിധരൻ, ജോയിൻ കൺവീനർ ശ്രീ സതീഷ് കുട്ടപ്പൻ, ഗുരുമിത്ര കോർഡിനേറ്റർ ശ്രീമതി കലാ ജയൻ എന്നിവർ ആശംസകൾ അറിയിച്ച് യോഗത്തിൽ സംസാരിച്ചു. ചടങ്ങിൽ വിവിധ സേവനം യു.കെ യൂണിറ്റുകളുടെ പ്രതിനിധികൾ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ശ്രീ പ്രകാശ് വാസു യോഗത്തിന് സ്വാഗതവും നാഷണൽ എക്സിക്യൂട്ടീവ് ശ്രീ വിശാൽ സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
Leave a Reply