ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉയർന്ന ചെലവുകളും സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള അനിശ്ചിതത്വവും ബ്രിട്ടനിലെ പുതിയ നിയമനങ്ങളുടെ എണ്ണത്തെ ക്രമാതീതമായി കുറച്ചെന്ന റിപ്പോർട്ടുകൾ പുറത്ത്. നിയമനത്തിലെ ഈ ഇടിവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണ്. പുതിയ നിയമനങ്ങളിലെ എണ്ണത്തിലുള്ള കുറവും, മന്ദഗതിയിലുള്ള ശമ്പള വർദ്ധനവും മറ്റും തിങ്കളാഴ്ച പുറത്തിറക്കിയ മൂന്ന് വ്യത്യസ്ത സർവേകൾ ചൂണ്ടി കാണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ ആൻഡ് ഡെവലപ്‌മെന്റ് (സിഐപിഡി) നടത്തിയ ഒരു സർവേയിൽ, സ്വകാര്യ മേഖലയിലെ തൊഴിലുടമകളിൽ 57% പേർ മാത്രമേ അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്താൻ പദ്ധതിയിടുന്നുള്ളൂ എന്ന് കണ്ടെത്തി. മറ്റ് വർദ്ധിച്ച് വന്ന ചിലവുകളോടൊപ്പം ഏപ്രിലിൽ അവതരിപ്പിച്ച ദേശീയ ഇൻഷുറൻസ് സംഭാവനകളിൽ (NIC-കൾ) 25 ബില്യൺ പൗണ്ടിന്റെ വർദ്ധനവ് തൊഴിലുടമകൾ നേരിടുന്നുണ്ട്. ഹോസ്പിറ്റാലിറ്റി, കെയർ മേഖലകളെയും ആണ് പുതിയ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് സിഐപിഡി പറയുന്നു.

കെപിഎംജിയും റിക്രൂട്ട്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് കോൺഫെഡറേഷനും (ആർഇസി) നടത്തിയ ഒരു പ്രത്യേക റിപ്പോർട്ടിൽ ജൂലൈയിൽ സ്ഥിരവും താൽക്കാലികവുമായ ജോലികളിലേയ്ക്കുള്ള യുകെ റിക്രൂട്ട്‌മെന്റിൽ കുത്തനെ ഇടിവ് കാണിച്ചു. ഏപ്രിലിനു ശേഷമുള്ള ജോലി ഒഴിവുകളിൽ ഏറ്റവും വലിയ ഇടിവ് സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായും സർവ്വേയിൽ കാണാം. പത്ത് തൊഴിൽ മേഖലകളിൽ ഒമ്പതിലും സ്ഥിരം ജീവനക്കാരുടെ ആവശ്യം കുറഞ്ഞു. എഞ്ചിനീയറിംഗ് മേഖലയിൽ മാത്രമാണ് വളർച്ച കാണിക്കുന്നത്. ഒഴിവുകളിൽ ഏറ്റവും വലിയ ഇടിവ് കണ്ടത് ചില്ലറ വ്യാപാര മേഖലയിലാണ്, അതേസമയം നിർമ്മാണ മേഖലയിലാണ് ഏറ്റവും കുറഞ്ഞ ഇടിവ് കണ്ടിരിക്കുന്നത്.