ബെൻസിലാൽ ചെറിയാൻ
ലണ്ടൻ: കോട്ടയം ജില്ലയിലെ അയർക്കുന്നം- മറ്റക്കര പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നം-മറ്റക്കര സംഗമത്തിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുവാനുള്ള സാരഥികളെ തെരഞ്ഞെടുത്തു. പഴയ തലമുറയുടെയും പുതുതലമുറയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി 13 അംഗ കമ്മിറ്റിയെയാണ് ബെർമിംഗ്ഹാമിൽ നടന്ന എട്ടാമത് സംഗമത്തിൽ വെച്ച് ഐക്യകണ്ഠേന തെരഞ്ഞെടുത്തത് .

2017ൽ നടന്ന ആദ്യ സംഗമത്തിന്റെ ജനറൽ കൺവീനർ ആയിരുന്ന  സി എ ജോസഫ് പ്രസിഡന്റ്, ബെൻസിലാൽ ചെറിയാൻ സെക്രട്ടറി, തോമസ് ഫിലിപ്പ് ട്രഷറർ, ചിത്ര എബ്രഹാം വൈസ് പ്രസിഡന്റ്, ജിഷ ജിബി ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോമോൻ വള്ളൂർ,  ബിജു പാലക്കുളത്തിൽ, ജോഷി കണിച്ചിറയിൽ, ഫെലിക്സ് ജോൺ, ഷിനോയ് തോമസ്, ജോജി ജോസ് എന്നിവരെയും പ്രോഗ്രാം കോർഡിനേറ്റേഴ്സ് ആയി റാണി ജോസഫ്, ടെൽസ്മോൻ തടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് മേഴ്സി ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്.

2017ൽ വിപുലമായ പരിപാടികളോടെ നടന്ന ആദ്യ സംഗമത്തിന് ശേഷം കോവിഡിന്റെ രൂക്ഷമായ വിഷമതകളിലൂടെ കടന്നുപോയ ഒരു വർഷം ഒഴികെയുള്ള മുഴുവൻ വർഷങ്ങളിലും വിവിധ പരിപാടികളോടെ സംഗമം നടത്തുവാൻ നേതൃത്വം കൊടുത്ത മുൻ ഭാരവാഹികളെയും പുതിയ കമ്മറ്റി അനുമോദിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ കമ്മറ്റിയുടെ കാലയളവിൽ നടക്കുന്ന അടുത്ത വർഷത്തെ ഒൻപതാമത് സംഗമവും 2027 ൽ നടക്കുന്ന അയർക്കുന്നം-മറ്റക്കര സംഗമത്തിന്റെ പത്താം വാർഷികവും ശ്രദ്ധേയമായ രീതിയിൽ വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി നടത്തുവാനും തീരുമാനിച്ചു.

സംഗമത്തിലെ കുടുംബാംഗങ്ങൾക്ക് ചില അത്യാവശ്യ ഘട്ടങ്ങളിൽ സഹായം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ മുൻകാലങ്ങളിലെ ഭരണസമിതികൾക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്നും കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയക്കുന്നം- മറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുവാനും പുതിയ കമ്മിറ്റിയും തീരുമാനിച്ചു.

അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും യുകെയിൽ എത്തിയിട്ടുള്ള പുതിയ ആളുകളും സംഗമത്തിലേക്ക് കടന്നുവരണമെന്നും എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ക്രിയാത്മകമായ പ്രവർത്തനങ്ങൾ പുതിയ കമ്മറ്റിയും ആവിഷ്കരിച്ച് സംഗമത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്നും പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ബെൻസിലാൽ ചെറിയാൻ,  ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.