യെമൻ തലസ്ഥാനമായ സനായിലെയും വടക്കൻ പ്രവിശ്യയായ അൽ ജൗഫിലെയും ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. 35 പേർ കൊല്ലപ്പെട്ടതായും 130 പേർക്ക് പരിക്കേറ്റതായും ആണ് ഹൂതി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയത് . ഹൂതികളുടെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമാക്കിയതെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 30-ന് നടന്ന മറ്റൊരു ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 30 പാലസ്തീൻകാർക്കാണ് ജീവൻ നഷ്ടമായത്. ഇതോടൊപ്പം, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിലുള്ള ഗ്ലോബൽ ഫ്ലോറ്റില്ല സംഘത്തിന്റെ ബോട്ടുകൾക്കും ആക്രമണം നേരിടേണ്ടിവന്നു. തുനീസിയ തീരത്ത് നടന്ന രണ്ടാമത്തെ ഡ്രോൺ ആക്രമണത്തിൽ ബോട്ടിന് തീപിടിച്ചെങ്കിലും സംഘത്തിലെ എല്ലാ പ്രവർത്തകരും സുരക്ഷിതരാണെന്ന് സംഘാടകർ അറിയിച്ചു.
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ ഇസ്രയേലിനെതിരെ ഉപരോധവും വ്യാപാരബന്ധങ്ങളുടെ ഭാഗിക മരവിപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് നെതന്യാഹുവിനെ തുറന്നു പിന്തുണച്ചിരുന്ന നേതാവായിട്ടാണ് ഉർസുല അറിയപ്പെട്ടിരുന്നത് . 27 അംഗങ്ങളടങ്ങിയ യൂറോപ്യൻ യൂണിയനിൽ പലസ്തീൻ വിഷയത്തിൽ കടുത്ത ഭിന്നത തുടരുകയാണ്.
Leave a Reply