കോഴിക്കോട്ട് യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശി സജീഷി (32)യെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴിയാണ് ഇയാൾ ഇടുക്കി സ്വദേശിനിയുമായി ബന്ധം സ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2021 ഏപ്രിലിൽ യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പിന്നീട് 2023-ൽ വീണ്ടും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്നുമാണ് വിവരം.
നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു വിവാഹാലോചനയും തടസ്സപ്പെടുത്തിയതായി യുവതി പരാതി നൽകി. പ്രതിയെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കസബ എഎസ്‌ഐ സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു, ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
Leave a Reply