കോവിഡ് മുക്തനായിട്ടും കരള്‍ രോഗ ബാധിതനായ സോമദാസ് മദ്യപിച്ചത് വില്ലനായി; തകർന്ന ആദ്യ കുടുംബ ജീവിതം, പറക്കമുറ്റാത്ത നാല് പെൺമക്കളും…..

കോവിഡ് മുക്തനായിട്ടും കരള്‍ രോഗ ബാധിതനായ സോമദാസ് മദ്യപിച്ചത് വില്ലനായി; തകർന്ന ആദ്യ കുടുംബ ജീവിതം, പറക്കമുറ്റാത്ത നാല് പെൺമക്കളും…..
January 31 15:54 2021 Print This Article

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആളാണ് സോമദാസ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാർത്ഥി ആയിരുന്ന സോമദാസിന്റെ അവസാന നാളുകള്‍ അതീവ ദയനീയമാണ്. ഇന്ന് രാവിലെയാണ് സോമദാസ് അന്തരിച്ചതായി വാര്‍ത്തകള്‍ വന്നത്. കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തല്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെണ്‍മക്കളും ഉണ്ട്.

വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതല്‍ ഈ ഗായകന്‍ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാന്‍ ഇടയായത്. കാലങ്ങള്‍ കഴിഞ്ഞ ശേഷമാണ് പിന്നെ മറ്റൊരു ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സോമദാസ് എത്തുന്നത്. വിവാഹ മോചിതനായ സോമദാസ് മുന്‍ ബന്ധത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ പറ്റിയും മക്കളെ നേടിയെടുക്കാന്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ സോമദാസിന്റെ തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെയാണ് മുന്‍ ഭാര്യ സൂര്യ, സോമദാസ് പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ് എന്ന ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ സൂര്യക്കെതിരെ, ഇവരുടെ മക്കളും അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയും രംഗത്ത് വന്നതോടുകൂടി സ്ഥിഗതിഗതികള്‍ മാറിമറിഞ്ഞു.

അടുത്തിടെ ഒരു സ്റ്റേജ് ഷോയിൽ  പങ്കെടുത്ത് തിരിച്ചു വന്നതിനു ശേഷമാണ് സോമദാസിന് കൊവിഡ് ബാധിക്കുന്നത്. ബിഗ് ബോസിന് ശേഷം വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെ താരം രംഗത്ത് വന്നിരുന്നു. ടെലിവിഷന്‍ പരിപാടികള്‍ക്ക് പുറമെ, കലാരംഗത്ത് സജീവം ആയിരുന്നു സോമദാസ്. കലാലോകത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടം ആണ് സോമദാസിന്റെ മരണം നല്‍കിയത്.

കോവിഡ് ബാധിതനായ ശേഷം ആശുപത്രിയില്‍ കിടക്കയില്‍ ആയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം മദ്യപിക്കാന്‍ പാടില്ലാതിരുന്നിട്ടും ഷോ കഴിഞ്ഞ ശേഷം മദ്യപിച്ചത് കൂടുതല്‍ നില സങ്കീര്ണമാക്കിയതായും സംശയം ഉണ്ട്. മദ്യപിക്കരുത് എന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും മദ്യപിച്ചത് ലിവറിന്റെ ആരോഗ്യത്തെ ബാധിച്ചതായും സോമദാസുമായി അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു. പറക്കമുറ്റാത്ത നാല് കുഞ്ഞുങ്ങള്‍ ആണ് സോമദസിനുള്ളത്. അവരുടെ കാര്യം എങ്ങും എത്താതെ നില്‍ക്കുന്നതിന്റെ ഇടയില്‍ ആണ് താരത്തെ മരണം കീഴ്‌പെടുത്തിയത്.ബിഗ് ബോസില്‍ സോമദാസ് കൂടുതല്‍ സമയവും പറഞ്ഞത് മക്കളുടെ വിശേഷങ്ങള്‍ ആണ്. മക്കള്‍ക്ക് വേണ്ടി അന്ന് സോമദാസ് ആലപിച്ച കണ്ണാന കണ്ണേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും ബിഗ് ബോസ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles