ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് സൈനിക ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് റഷ്യ സ്ഥിരമായി ഗുരുതര ഇടപെടലുകൾ നടത്തുന്നതായി യുകെ സ്പേസ് കമാൻഡ് മേധാവി മേജർ ജനറൽ പോൾ ടെഡ്മാൻ വെളിപ്പെടുത്തി. റഷ്യൻ ഉപഗ്രഹങ്ങൾ ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ “സ്റ്റോക്കിംഗ്” ചെയ്യുകയും, ഭൗമോപരിതലത്തിൽ നിന്ന് പ്രതിവാരമായി ജാമിംഗ് ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം ബിബിസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
റഷ്യയുടെ ഇടപെടലുകൾ യുക്രെയ്നിലെ യുദ്ധത്തിന് ശേഷം കൂടിയതായി ടെഡ്മാൻ വ്യക്തമാക്കി . ബ്രിട്ടനു സ്വന്തമായി ഏകദേശം ആറ് സൈനിക ഉപഗ്രഹങ്ങൾ മാത്രമേ ഉള്ളുവെങ്കിലും, അമേരിക്ക, റഷ്യ, ചൈന എന്നിവർക്ക് നൂറിലധികം സൈനിക ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. യുഎസ്, ചൈന, റഷ്യ എന്നിവർ ഇതിനകം ആന്റി-സാറ്റലൈറ്റ് ആയുധങ്ങൾ പരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്.
ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഏകദേശം 450 ബില്യൺ പൗണ്ട് സ്പേസ് മേഖലയിലെ പ്രവർത്തങ്ങൾക്കായി ആണ് ചിലവഴിക്കുന്നത് . എന്നാൽ ബ്രിട്ടന്റെ പ്രതിരോധ ബജറ്റിൽ വെറും 1% മാത്രമാണ് സ്പേസിനായി മാറ്റിവെച്ചിരിക്കുന്നത്. റഷ്യയും ചൈനയും അതിവേഗം മുന്നോട്ടു പോകുമ്പോൾ ബ്രിട്ടൻ ഈ രംഗത്ത് പിന്നിലാകാനുള്ള സാധ്യത കൂടുതലാണെന്നതാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
Leave a Reply