ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർമാർദൻ ഷെയറിലെ അമാൻഫോർഡിലുള്ള യ്സ്ഗോൾ ഡിഫ്രിൻ ആമൻ (Ysgol Dyffryn Aman) സ്കൂളിൽ നടന്ന ഭാഗിക ലോക്ഡൗൺ സംഭവത്തിൽ കൊലപാതക ഭീഷണി മുഴക്കിയെന്ന സംശയത്തിൽ 4 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ മറ്റൊരു വിദ്യാർഥിക്കെതിരെയായിരുന്നു ഭീഷണിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇതേ സ്കൂളിൽ ഏപ്രിലിൽ നടന്ന ആക്രമണത്തിൽ രണ്ട് അധ്യാപകരെയും ഒരു വിദ്യാർത്ഥിയെയും കുത്തിയ കേസിൽ 14 വയസ്സുകാരിയായ പെൺകുട്ടിക്ക് 15 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പുതിയ ഭീഷണി ഉണ്ടായതിന് പിന്നാലെതന്നെ സ്കൂൾ അധികൃതർ പോലീസുമായി ബന്ധപ്പെട്ടിരുന്നു. സ്കൂൾ അധികൃതരിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും പ്രതിയെ കണ്ടെത്താനും പോലീസ് വേഗത്തിൽ പ്രവർത്തിച്ചെന്ന് ചീഫ് ഇൻസ്പെക്ടർ മൈക്ക് ലെവെല്ലിൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ പ്രദേശത്ത് കൂടുതൽ പോലീസ് പട്രോളിങ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ മുൻ നിർത്തി സ്കൂൾ കുറച്ച് നാൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ പോലീസ് നടപടി പൂർത്തിയായതോടെ അവസ്ഥ സാധാരണയായി. പ്രതിയെ അറസ്റ്റ് ചെയ്തതിനാൽ സ്കൂളിൻെറ പ്രവർത്തനം പഴയ രീതിയിൽ ആകുമെന്ന് കൗണ്ടി കൗൺസിൽ അറിയിച്ചു.
Leave a Reply