ബോൾട്ടൻ: ഗാന്ധിജയന്തി ദിനത്തിൽ ബോൾട്ടൻ ചിൽഡ്രൻസ് പാർക്കിൽ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെരുവ് ശുചീകരണത്തിൽ പങ്കാളികളായ 22 വോളന്റിയർമാർക്ക് ബോൾട്ടൻ കൗൺസിലിന്റെ അഭിന്ദനം.
ബോൾട്ടനിലെ തെരുവ് ശുചീകരണവുമായി ബന്ധപ്പെട്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘ലവ് ബോൾട്ടൻ, ഹേറ്റ് ലിറ്റർ’ സംവിദാനത്തിന്റെ മേൽനോട്ടവും ചുമതലയും വഹിക്കുന്ന ഉദ്യോഗസ്ഥനായ (വോളന്റീയർ കോർഡിനേറ്റർ) ഗാരത്ത് പൈക്കാണ് സേവാ ദിനത്തിന്റെ ഭാഗമായ ഐ ഒ സി വോളന്റിയർമാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. ഐ ഒ സിയുടെ വനിതാ – യുവജന പ്രവർത്തകരടക്കം 22 ‘സേവ വോളന്റിയർ’മാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
ഒക്ടോബർ 2 ന് സംഘടിപ്പിച്ച തെരുവ് ശുചീകരണം ഇവിടുത്തെ തദ്ദേശ്ലീയരുടെയും മാധ്യമ പ്രവർത്തകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും ജീവിക്കുന്ന ചുറ്റുപാടുകൾ ശുചിയായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ഒരു ഇന്ത്യൻ സംഘടന കാണിച്ച മാതൃകാപരമായ പ്രവർത്തിയായാണ് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ, സംഘടിപ്പിക്കപ്പെട്ട തെരുവ് ശുചീകരണത്തെ തദ്ദേശീയർ ഉൾപ്പടെയുള്ള ജനങ്ങൾ നോക്കി കണ്ടത്.
Leave a Reply