അപ്പച്ചൻ കണ്ണഞ്ചിറ

നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തിലൂടെയുള്ള തീർത്ഥാടന അനുഭവവും, വിശ്വാസ പ്രഘോഷണവും, വിശ്വാസവും, കലയും, പ്രതിഭയും സമന്വയിക്കുന്ന മഹോത്സവ വേദിയുമായി.


ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവത്തിന്റെ പ്രാരംഭമായി മത്സര വേദികളുടെ വെഞ്ചരിപ്പിനു ശേഷം, ബൈബിൾ പ്രതിഷ്‌ഠ നടന്നു.

ഓക്സ്ഫോർഡ് റീജണൽ ഡയറക്ടർ ഫാ. സോണി ജോർജ്ജ് വിശുദ്ധ ഗ്രൻഥം വഹിച്ചു കൊണ്ട് നയിച്ച ബൈബിൾ പ്രതിഷ്ഠ റാലിയിൽ , ആതിഥേയ മിഷൻ ഡയറക്ടറും, ബൈബിൾ കലോത്സവത്തിനു ചുമതല വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷൻ, നോർത്താംപ്ടൺ), ഫാ. എൽവിസ് ജോസ് ( ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പസ്റ്റോലെറ്റ് ഡയറക്ടർ), ഓക്സ്ഫോർഡ് റീജൻ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്‌സ് ഭക്ത സംഘടനകളുടെ ഡയറക്ടർ, ഫാ. അനീഷ് നെല്ലിക്കൽ, അപ്പാസ്റ്റ്ലേറ്റ് കമ്മീഷൻ മെംബറും, കലോൽസവത്തിന്റെ ജനറൽ കോർഡിനേറ്ററുമായ സജൻ സെബാസ്റ്റ്യൻ, ബൈബിൾ അപ്പാസ്റ്റോലെറ്റ് കമ്മീഷൻ മെമ്പർ ജിനീത ഡേവീസ്, സിസ്റ്റർമാർ,ക്യാറ്റാകിസം റീജണൽ ഹെഡ് റാണി ഷിനോ, റീജണൽ പാസ്റ്റർ കൌൺസിൽ സെക്രട്ടറി റീന ജെബിറ്റി വിവിധ കോർഡിനേറ്റർമാർ, അപ്പസ്റ്റോലെറ്റ് അംഗങ്ങൾ എന്നിവർ അണിനിരന്നു. സോണി അച്ചൻ തിരുവചന ഭാഗം വായിച്ച് ബൈബിൾ പ്രതിഷ്ഠ നിർവ്വഹിച്ചു. ബൈബിൾ പ്രതിഷ്‌ഠക്കു ശേഷം സെബാസ്റ്റ്യൻ അച്ചന്റെ അദ്ധ്യക്ഷതയിൽ തുടങ്ങിയ കലോത്സവ ഉദ്‌ഘാടന സമ്മേളനത്തിൽ റീജനൽ അപ്പസ്റ്റോലേറ്റ് കമ്മീഷൻ മെമ്പർ ജെനീത ഡേവീസ് ഏവർക്കും സ്വാഗതമരുളി. ഫാ. സോണി ജോർജ്ജ് ഉദ്‌ഘാടന പ്രസംഗം നടത്തി തുടർന്ന് ഭദ്രദീപം തെളിച്ചു കൊണ്ട് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ, ഫാ അനീഷ്, റാണി ഷിനോ , റീന ജെബിറ്റി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. .

( Overall champions- Oxford)
ഉദ്‌ഘാടന കർമ്മത്തിനു ശേഷം, കലോത്സവ മത്സരങ്ങൾ ആരംഭിക്കുകയായി. . മത്സരാർത്ഥികൾക്കിത് ദൈവം നൽകിയ കലാവാസനകൾക്കും, വരദാനങ്ങൾക്കും സ്തുതിപ്പും, നന്ദിയും അർപ്പിക്കുന്നതിനുള്ള അനുഗ്രഹ അവസരമായി.

ആത്മീയ സാന്ദ്രത പകർന്ന പാട്ടു മത്സരങ്ങൾ, തിരുവചന വായന, വിശുദ്ധഗ്രന്ഥ ആഖ്യാനങ്ങൾ അവതരണങ്ങളിലൂടെ അനുഭവേദ്യമാക്കിയ മോണോ ആക്റ്റുകൾ, ബൈബിൾ പ്രമേയങ്ങളെ ദൃശ്യവൽക്കരിച്ച ടാബ്ലോസ്, ദൈവവചന സന്ദേശങ്ങൾ കോർത്തിണക്കി സംഗീത ദൃശ്യ വിരുന്നൊരുക്കിയ സ്‌കിറ്റുകൾ, മാർഗ്ഗം കളി, പ്രസംഗ-ഉപന്യാസ മത്സരങ്ങൾ, ചിത്ര രചന, പെയിന്റിംഗ് അടക്കം ഏറെ വിശ്വാസാത്മക കലാസൃഷ്‌ടികളുടെ പറുദീസ ഒരുക്കിയ കലോത്സവം വിശ്വാസദീപ്തമായി.

(Runners Up- Northampton)
വചനോത്സവ വിരുന്നൊരുക്കിയ സ്കിറ്റ് മത്സരങ്ങളിൽ വിശുദ്ധ ഗ്രൻഥത്തിൽ നീതിമാനായ ജോബിനെ ദൈവം പരീക്ഷിക്കുന്ന അവസ്ഥകളിൽ, ഉയർച്ചയിലും തകർച്ചയിലും വിശ്വാസതീക്ഷ്ണതയും
നീതിബോധവും കാത്ത ജോബിന്റെ ജീവിത പ്രമേയം പുനരാവിഷ്‌ക്കരിച്ച് വേദി കീഴടക്കിയ ഓക്സ്ഫോർഡ് ടീം വിജയം ഉറപ്പിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കലാസ്വാദകർ തിങ്ങി നിറഞ്ഞ പ്രധാന ഹാൾ തുടർന്ന് മത്സരങ്ങളുടെ സമാപന സമ്മേളനത്തിനും സമ്മാനദാനത്തിനും ഉള്ള വേദിയായി.

ബൈബിൾ അപ്പോസ്റ്റ്ലേറ്റ് കമ്മീഷൻ മെംബറും ബൈബിൾ കലോത്സവ ജനറൽ കോർഡിനേറ്ററുമായ സജൻ സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വ്യക്തിഗത ഇനങ്ങൾക്കും , ഗ്രൂപ്പിനങ്ങൾക്കും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.


( 2nd Runners Up – Watford )
ആവേശകരമായ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഓക്സ്ഫോർഡ് കാർഡിനൽ ന്യൂമാൻ മിഷൻ ഓവറോൾ കിരീടം ഉയർത്തി. തൊട്ടു പിന്നിലെത്തിയ ആതിഥേയരായ നോർത്താംപ്ടൺ സെന്റ് തോമസ് മിഷൻ രണ്ടാം സ്ഥാനവും, ഹോളി ക്വീൻ ഓഫ് റോസറി മിഷൻ വാറ്റ് ഫോർഡ് മൂന്നാം സ്‌ഥാനവും കരസ്ഥമാക്കി.

സംഘാടക പാഠവവും, കലാ പ്രതിഭകളുടെ പ്രാവീണ്യവും, കൃത്യതയാർന്ന വിധിനിർണ്ണയവും, മികച്ച വോളണ്ടിയേഴ്സും, ആസ്വാദ്യമായ ചൂടുള്ള നാടൻ ചൂടൻ ഭക്ഷണങ്ങളും കലോത്സവത്തെ വൻ വിജയമാക്കി.

സോണി അച്ചന്റെ സമാപന പ്രാർത്ഥനയും
ആശീർവാദത്തോടെയും ബൈബിൾ കലോത്സവം സമാപിച്ചു. രാത്രി ഒമ്പതര വരെ പരിപാടികൾ നീണ്ടു.