ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന വൻ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 25 പേർക്ക് പരിക്കേറ്റതായും ഇതിൽ എട്ടോളം പേരുടെ നില ഗുരുതരമാണെന്നും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . മരണസംഖ്യ ഇനിയും ഉയരാനിടെയുണ്ടെന്ന് അധികൃതർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു . പിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും പൊട്ടിത്തെറി ഉണ്ടായി. തീ സമീപ വാഹനങ്ങളിലേക്ക് പടർന്ന് പലതും പൂർണ്ണമായും നശിപ്പിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

വിവരമറിഞ്ഞ് ഡല്‍ഹി അഗ്നിശമന സേനയുടെ ഇരുപതോളം യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പ്രദേശം പോലീസ് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. പരിക്കേറ്റവരെ ലോക് നായിക് ജയപ്രകാശ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം തലസ്ഥാനത്ത് വ്യാപകമായ ആശങ്ക സൃഷ്ടിച്ചു.