ബ്രസീലിലെ ബെലേമിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ തീപിടുത്തമുണ്ടായി. തീ ഉയർന്നതോടെ പ്രതിനിധികളെയും മറ്റും ഉടന്‍ പുറത്തേക്ക് മാറ്റി. ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിലച്ചതോടെ സ്ഥലത്ത് ആശങ്കയും അലച്ചിലും നിലനിന്നു.

തീപിടുത്തം മിനിറ്റുകൾക്കകം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് പതിമൂന്ന് പേര്‍ക്ക് ചികിത്സ തേടേണ്ടി വന്നു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. ഒരു ഇലക്ട്രിക്കല്‍ ഉപകരണമോ മൈക്രോവേവോ തകരാറിലായത് കാരണം ആയിരിക്കാമെന്നാണ് പ്രാഥമിക വിവരം. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ എല്ലാ പ്രതിനിധികളും സുരക്ഷിതരാണെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.