ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രോസ്‌കൺട്രി റെയിൽ തൊഴിലാളികൾ ഡിസംബറിൽ പ്രഖ്യാപിച്ച പണിമുടക്ക് ക്രിസ്‌മസ് യാത്രകൾക്ക് ഗുരുതരമായ തടസ്സമുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ശമ്പള വർധനയും ജീവനക്കാരുടെ കുറവും പരിഹരിക്കാത്തതിനെ തുടർന്ന് ഡിസംബർ 6, 13, 20, 27 തീയതികളിൽ പണിമുടക്കുമെന്ന് ആർ എം റ്റി യൂണിയൻ അറിയിച്ചു. ഈ സമയത്ത് വലിയ തോതിൽ യാത്രക്കാർ ട്രെയിൻ ആശ്രയിക്കുന്നതിനാൽ സർവീസുകൾ നിലയ്ക്കുന്നത് യാത്രാ ക്രമീകരണങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കമ്പനിയുടെ പുതിയ നിർദ്ദേശം ജീവനക്കാരുടെ ആവശ്യങ്ങൾക്കു പരിഹാരം നൽകുന്നതല്ലെന്നും മുൻപുള്ളതിനേക്കാൾ മോശമായ ഓഫറാണെന്നും ആർ എം റ്റി ജനറൽ സെക്രട്ടറി എഡി ഡെംപ്‌സി ആരോപിച്ചു. സ്റ്റാഫ് കുറവ് കാരണം പല സർവീസുകളും സമ്മർദ്ദത്തിലാണ്, ജോലി സാഹചര്യം കൂടുതൽ പ്രയാസകരമാണെന്നും ജീവനക്കാർ പറയുന്നു. കമ്പനി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതും ശമ്പളത്തിൽ നീതിയില്ലായ്മ തുടരുന്നതുമാണ് പണിമുടക്കിന് കാരണമെന്ന് യൂണിയൻ വ്യക്തമാക്കി.

മാഞ്ചസ്റ്റർ, ലീഡ്സ്, ഷെഫീൽഡ്, കാർഡിഫ്, എഡിൻബറോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള ദൈനംദിന സർവീസുകൾ നടത്തുന്ന ക്രോസ്‌കൺട്രി റെയിൽ പ്രവർത്തനം ക്രിസ്‌മസ് കാലത്ത് മണിക്കൂറുകളോളം വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉപഭോക്താക്കളെ ബാധിക്കുന്ന സാഹചര്യം നിരാശാജനകമാണെന്ന് കമ്പനി പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങൾ ചർച്ചകൾക്ക് എപ്പോഴും തയ്യാറാണെന്നും ക്രിസ്മസ് യാത്രകൾ തടസ്സപ്പെടാതിരിക്കാൻ ശ്രമിക്കുന്നതായും മാനേജ്മെന്റ് അറിയിച്ചു.