ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് വർഷം മുമ്പ് ക്രിസ്മസ് ദിനത്തിൽ വാഹനമിടിച്ച് യുവതി മരിച്ച സംഭവത്തിൽ അലക്ഷ്യമായി ഡ്രൈവിംഗിന് മേഴ്സിസൈഡ് പോലീസ് ഓഫീസർ സ്കോട്ട് തോമ്സൺ (32) മേൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അടിയന്തിര സേവനത്തിനായി പോകവേ അദ്ദേഹം ഓടിച്ച പെട്രോളിംഗ് കാർ യുവതിയെ ഇടിച്ചതായിരുന്നു അപകടത്തിന് കാരണമെന്ന് നേരെത്തെ കണ്ടെത്തിയിരുന്നു .

2022 ഡിസംബർ 24-ന് ലിവർപൂളിലെ ഷീൽ റോഡിലൂടെ നടന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കെയർ ജോലിക്കാരിയായ റേച്ചൽ മൂർനെ (22) പോലീസ് വാഹനം ഇടിക്കുകയായിരുന്നു. ഡർബിയിൽ ജനിച്ച മൂർ ലിവർപൂളിൽ വിദ്യാർത്ഥിനിയായിരുന്നു. സംഭവം നടന്ന സ്ഥലത്തുവച്ച് തന്നെ അവർക്ക് മരണം സ്ഥിരീകരിക്കപ്പെട്ടിരുന്നു .

അപകടത്തിന് ശേഷം മേഴ്സിസൈഡ് പോലീസ് കേസ് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്റ്റ് (IOPC)ന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണവും ക്രൗൺ പ്രോസിക്യൂഷൻ സർവീസുമായി നടത്തിയ ആലോചനയും കഴിഞ്ഞ് തോമ്സണെതിരെ കുറ്റം ചുമത്തി. അദ്ദേഹം തിങ്കളാഴ്ച മാഞ്ചസ്റ്റർ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാകും.











Leave a Reply