കൊച്ചിയിൽ രണ്ടുകോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയ സംഭവത്തിൽ സ്ത്രീയടക്കം നാല് പേർ എക്സൈസ് സംഘത്തിന്റെ വലയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടമ്മലിലെ ഒരു ലോഡ്ജിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിൽ ഇവരുടെ കൈവശമുണ്ടായിരുന്നു.
ഒഡിഷ സ്വദേശികളായ സമരമുതലി, സുനമണി എന്നിവരാണ് ആന്ധ്രയിൽ നിന്ന് ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്. ഇത് വാങ്ങാനെത്തിയത് കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ അശ്വിൻ ജോയ്, ശ്രീരാജ് എന്നിവരാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ടുകോടിയിലേറെ വിലയുള്ള ഈ ലഹരി മിശ്രിതം വിൽക്കാനായിരുന്നു ഇവരുടെ നീക്കം.
ഇത് ആദ്യമായി ഇവർ ഇത്തരമൊരു ഇടപാടിനായി എത്തിയതല്ലെന്നും മുമ്പും പണമിടപാടുകൾ നടന്നിട്ടുണ്ടെന്നും പിടിയിലായവരുടെ മൊബൈൽഫോണുകൾ പരിശോധിച്ചപ്പോൾ വ്യക്തമാണെന്ന് എക്സൈസ് അറിയിച്ചു. കൊച്ചിയിലെ ഈ ഇടപാടിന് പിന്നിൽ പ്രവർത്തിച്ച പ്രധാനിയെ കണ്ടെത്താൻ അന്വേഷണം വ്യാപിച്ചിരിക്കുകയാണ്.











Leave a Reply