ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ബജറ്റ് തയ്യാറാക്കുന്നതിനുള്ള കാലയളവിൽ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണങ്ങൾ ചാൻസലർ റേച്ചൽ റീവ്സ് തള്ളി. ഉൽപാദനക്ഷമത കുറയുമെന്ന് മുന്നറിയിപ്പുകൾ നൽകിയ സമയത്ത് തന്നെ, പൊതുധനങ്ങൾ പ്രതീക്ഷിച്ചതിൽ മികച്ച നിലയിലാണെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) സെപ്റ്റംബറിൽ അറിയിച്ചതായി പിന്നീട് പുറത്തുവന്നിരുന്നു. എന്നാൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നതും അതിൽ താൻ തുറന്ന മനസ്സോടെയുള്ളതുമാണെന്ന് റീവ്സ് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൺസർവേറ്റീവ് നേതാവ് കെമി ബാഡനോച്ച് ഈ വിഷയത്തിൽ റീവ്സിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. റീവ്സ് മനഃപൂർവം സാമ്പത്തിക നില മോശമാണെന്ന് ചിത്രീകരിച്ച് നികുതി വർധനയ്ക്ക് വഴിയൊരുക്കിയതാണെന്നും ഇതിലൂടെ പൊതുജനത്തെ “കബളിപ്പിച്ചിട്ടുണ്ടെന്നും” ബാഡനോച്ച് ആരോപിച്ചു. ബജറ്റിന് മുൻപ് നടത്തിയ ഇടപെടലുകൾ മാർക്കറ്റ് മാനിപുലേഷൻ ആകാമെന്ന സംശയത്തോടെയാണ് നേതാക്കൾ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയോടും സ്വതന്ത്ര നൈതിക ഉപദേഷ്ടാവിനോടും അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രി കീർ സ്റ്റാർമർ റീവ്സിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു . റീവ്സ് എടുത്ത നടപടികൾ ജീവിതച്ചെലവ് കുറയ്ക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടതാണെന്ന് ഡൗൺിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിട്ടുണ്ട്. വരുമാന നികുതി പരിധി നിലനിർത്തിയതിനെ കുറിച്ചുള്ള വിമർശനങ്ങൾക്കും റീവ്സ് മറുപടി നൽകി. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പ്രവചനങ്ങളിലെ വൻ മാറ്റങ്ങളും പരിഗണിക്കേണ്ടി വന്നതാണെന്ന് അവര്‍ കൂട്ടിച്ചേർത്തു.